• 08 Jun 2023
  • 04: 27 PM
Latest News arrow

ജര്‍മ്മനിയെ തട്ടിയകറ്റി ഫ്രാന്‍സ് (2 0 ); യൂറോകപ്പില്‍ ഫ്രാന്‍സ് x പോര്‍ച്ചുഗല്‍ ഫൈനല്‍

മാഴ്‌സല്ലെ(ഫ്രാന്‍സ്): ലോകചാംപ്യന്‍മാരായ ജര്‍മ്മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് പട യൂറോ കപ്പിന്റെ ഫൈനലിലെത്തി. അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ആതിഥേയരായ ഫ്രാന്‍സ് യൂറോകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞു 12 .30 ന്  നടക്കുന്ന ഫൈനലില്‍ പറങ്കിപ്പടയുമായി ഫ്രഞ്ച് പട ഏറ്റുമുട്ടും .

തികഞ്ഞ  ആത്മവിശ്വാസത്തോടെയും കരുതലോടെയും കളിക്കാനിറങ്ങിയെങ്കിലും ജര്‍മ്മനിയുടെ ഗോളെന്നുറച്ച പല അവസരങ്ങളും ഫ്രാന്‍സ് ഗോള്‍കീപ്പര്‍ തട്ടിയകറ്റുന്നതാണ് കണ്ടത്.കളിയുടെ ആദ്യപകുതി അവസാനിക്കാറായപ്പോഴാണ് ഫ്രാന്‍സ്  ആദ്യ ഗോള്‍ നേടിയത് . പെനാല്‍റ്റിയിലൂടെയായിരുന്നു അത് . ബോക്‌സിനുള്ളില്‍ കൈ കൊണ്ട് പന്ത് തടുത്ത ജര്‍മ്മന്‍ നായകന്‍ ഷെയ്ന്‍സ്റ്റീഗറിനെ മഞ്ഞക്കാര്‍ഡ് കാണിച്ച റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുക്കാനെത്തിയ അന്റോണിയോ ഗ്രിസ്മാന്‍  ലക്ഷ്യം കണ്ടപ്പോള്‍ ഫ്രാന്‍സ് ഒരു ഗോളിന് മുന്നിലെത്തുകയും കളിയുടെ ആദ്യപകുതി അവസാനിക്കുകയും ചെയ്തു. രണ്ടാം പകുതിയിലും ജര്‍മ്മനിയുടെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. 72ആം മിനിറ്റില്‍  ഫ്രാന്‍സിന്റെ രണ്ടാംഗോളെത്തി. വീണ്ടും  ഗ്രിസ്മാന്‍ തന്നെ ഗോളിയുടെ വീഴ്ച മുതലെടുത്ത് രണ്ടാംഗോളും നേടി.രണ്ടാംഗോളും വീണ നിരാശയില്‍ തിരിച്ചടിക്കാനായി ജര്‍മ്മനി ഏറെ ശ്രമിച്ചെങ്കിലും ഭാഗ്യം പിന്തുണച്ചില്ല.  പലപ്പോഴും ജര്‍മനിയുടെ അവസരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രം ബാറില്‍ തട്ടി നേരിയ വ്യത്യാസത്തില്‍ പുറത്തായി.

ഇതോടെ ഒരു യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ കൂട്ടത്തില്‍ പ്ലാറ്റിനിക്ക് തൊട്ടുപിന്നിലെത്തി ഗ്രിസ്മാന്‍. പ്ലാറ്റിനി ഒരു യൂറോയില്‍ നേടിയത് ഒമ്പത് ഗോളുകളാണ്, ക്ലിസ്മാനാകട്ടെ ആറും. 

.