• 08 Jun 2023
  • 05: 33 PM
Latest News arrow

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനയേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ടീമിന്റെ മുന്‍ ബാറ്റ്‌സ്മാനായ രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കാന്‍ സാധ്യത. ഇതിനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവി എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന  ക്രിക്കറ്റ് ഉപദേശക സംഘം ദ്രാവിഡിനെ സമീപിച്ചുവെന്നതാണ് വിവരം.

നിലവില്‍ ഇന്ത്യന്‍ എ ടീമിന്റെയും  അണ്ടര്‍ 19 ടീമിന്റെയും കോച്ചായി സേവനമനുഷ്ടിക്കുകയാണ് ദ്രാവിഡ്. ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതോടെയാണ് രാഹുലിന്   ഡയറക്ടര്‍ മുഖ്യപരിശീലകന്റെ സ്ഥാനത്തേക്ക് വഴിതെളിയുന്നത്.