വൈദ്യുതി വേഗതയെപ്പോലും തോല്‍പ്പിച്ച് ക്യാപ്റ്റന്‍ കൂളിന്റെ സ്റ്റംപിങ്

വൈദ്യുതി വേഗതയെപ്പോലും തോല്‍പ്പിച്ചുകൊണ്ട് ക്യാപ്റ്റന്‍ കൂളിന്റെ അത്യുഗ്രന്‍ സ്റ്റംപിങ്. ശ്രീലങ്കയ്‌ക്കെതിരെ ടി20 മത്സരത്തിലാണ് ധോണിയുടെ റോക്കോര്‍ഡ് പ്രകടനം.
ആര്‍ അശ്വിന്‍ എറിഞ്ഞ് പന്ത് കൈപ്പിടിയിലൊതുക്കിയ ധോണി ബാറ്റ്‌സ്മാന്‍ ദില്‍ഷന്‍ കാല് തിരികെ ക്രീസിലെടുത്ത് വെയ്ക്കുന്നതിന് മുമ്പ് സ്റ്റംപില്‍ കൊള്ളിക്കുകയായിരുന്നു. 0.9 മൈക്രോ സെക്കന്റാണ് ഇതിനായി ധോണിയെടുത്തത്. സ്റ്റംപുകളിലെ എല്‍ഇഡി ബള്‍ബ് പോലും പ്രകാശിക്കുന്നതിന് മുമ്പാണ് ഇത്. ലോക റെക്കോര്‍ഡാണിത്.
ഇതുപോലെ ദിനേഷ് ചണ്ഡിമലിനെയും ധോണി പുറത്താക്കിയിട്ടുണ്ട്. കണ്ണ് ചിമ്മിത്തുറക്കുന്നതിനേക്കാള്‍ വേഗത്തിലാണ് ധോണിയുടെ സ്റ്റംപിങ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 142 സ്റ്റംപിംഗുകളാണ് ധോണി ആകെ നടത്തിയിട്ടുളളത്.
RECOMMENDED FOR YOU