ഒറ്റ കളിയും ജയിക്കാതെ ഇന്ത്യ പുറത്ത്

പെര്‍ത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. ഒറ്റ കളിയും ജയിക്കാതെയാണ് ഇന്ത്യ പുറത്താവുന്നത്. ഇന്നത്തെ കളി ജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യക്ക് ഫൈനലില്‍ കടക്കാമായിരുന്നു.
വിജയലക്ഷ്യമായ 201 റണ്‍സ് പിന്തുടരുന്നതിനിടെ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തില്‍ 66 റണ്‍സിന് 6 വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റിന് ഒന്നു ചേര്‍ന്ന ജെയിംസ് ടെയ്ലറും(82) ജോസ് ബട്ലറും(67) ചേര്‍ന്ന് ആപത്തൊഴിവാക്കി. ഇരുവരും ചേര്‍ന്ന് 125 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ നന്നെ കുറവാണെന്ന് വ്യക്തമായി. 13 പന്ത് അപ്പോഴും ബാക്കിയുണ്ടായിരുന്നു.
ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റു ചെയ്യാന്‍ വിടുകയാണുണ്ടായത്. രഹാനെയും (73) ധവാനും (38) നന്നായി തുടങ്ങിയെങ്കിലും തുടര്‍ന്ന് ഇന്ത്യക്ക് വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടു. മുഹമ്മദ് ഷമി 25 റണ്‍സ് എടുത്തതൊഴിച്ചാല്‍ മറ്റു ബാറ്റ്സ്മാന്മാര്ക്ക് പിടിച്ചു നില്ക്കാനായില്ല. 48.1 ഓവറില്‍ കൃത്യം 200 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു.
ജെയിംസ് ടെയ്ലറാണ് മാന്‍ ഓഫ് ദി മാച്ച്.