ഓസ്ട്രേലിയ - ഇന്ത്യ സെമി

അഡലെയ്ഡ്: പാകിസ്താന് നന്നായി ബൗള്‍ ചെയ്യുമെന്ന് ഉറപ്പായിരുന്നു. അതു പോലെ ബാറ്റു ചെയ്യുമോയെന്ന കാര്യം സംശയത്തിലുമായിരുന്നു. രണ്ടും സംഭവിച്ചു. പാകിസ്താനെ 213 റണ്‍സ് എന്ന ചെറിയ സ്കോറിന് പുറത്താക്കിയ ഓസ്ട്രേല്യ 33.5 ഓവറില്‍ ലക്ഷ്യം കണ്ടെത്തിയെങ്കിലും ഇടക്ക് ഒന്ന് വിയര്‍ത്തു. വഹാബ് റിയാസ് വേഗതയില്‍ തൊടുത്തുവിട്ട ബൗണ്‍സറുകള്‍ വിശേഷിച്ചും ഷെയ്ന് വാട്സനെ കുഴക്കി. പുറത്താകാതെ 64 റണ്‍സ് നേടിയ വാട്സന് ആ ഘട്ടം തരണം ചെയ്തു. നാലു വിക്കറ്റിന് 216 നേടിയ ഓസ്ട്രേലിയ ആറു വിക്കറ്റിന് ജയിച്ച് ലോകകപ്പിന്റെ സെമിയില്‍ കടന്നു. മാര്‍ച്ച് 26ന് സിഡ്നിയില്‍ ഇന്ത്യയായിരിക്കും ഓസ്ട്രേല്യയുടെ എതിരാളി.
ഈ ലോകകപ്പ് മികച്ച ഫാസ്റ്റ്് ബൗളിങ് പ്രകടനങ്ങളിലൊന്നായിരുന്നു വഹാബിന്റെത്. ജയിക്കാന്‍ 214 റണ്‍സ് എടുക്കേണ്ടിയിരുന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 59 റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് ക്ഷീണത്തിലായിരുന്നു. തുടര്‍ന്ന് ഇറങ്ങിയ വാട്സനെ വഹാബിന്റെ ബൗണ്‍സറുകള്‍ പരീക്ഷിച്ചു. വാട്്സനെ വഹാബ് പുറത്താക്കേണ്ടതായിരുന്നു. വാട്സന്റെ പകുതി വേവുള്ള അടി എളുപ്പത്തിലുള്ള ഒരു ക്യാച്ചായി രൂപം മാറിയപ്പോള്‍ ഫൈന്‍ ലഗ്ഗില്‍ രഹത് അലി അത് വിട്ടു. സ്റ്റീവന്‍ സ്മിത്ത് മറ്റേയറ്റത്ത് അനായാസം ബാറ്റുചെയ്യുന്നുണ്ടായിരുന്നുവെങ്കിലും ഈ ക്യാച്ച് കളിയെ സ്വാധീനിക്കുമായിരുന്നു. ഈ ശ്രമം പാഴായതോടെ പാകിസ്താന് ചെലുത്തിയിരുന്ന സമ്മര്‍ദ്ദം അയഞ്ഞു. 69 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത സ്മിത്ത്് എഹ്സന്‍ അലിയുടെ പന്തില്‍ ലഗ്ബിഫോറായി പുറത്തായെങ്കിലും വാട്സനോടൊപ്പം ചേര്‍ന്ന ഗ്ലെന്‍ മാക്സ്വെല് പതിവു ശൈലിയില്‍ ബാറ്റു ചെയ്ത് പാകിസ്താന് മത്സരത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തി. മാക്സ് വെല്‍ 29 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു. അഞ്ചു ബൗണ്ടറിയും രണ്ട് സിക്സറുമുണ്ട് ഇന്നിംഗ്സില്‍. വിചിത്ര ഷോട്ടുകളുടെ ഉടമയായ മാക്സ് വെലിനെ തേഡ് മാനില്‍ സുഹൈല്‍ വിടുകയുണ്ടായി.
ഒടുക്കത്തില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നുവെങ്കിലും തുടക്കത്തില്‍ ഓസ്ട്രേല്യക്ക് എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ആരണ് ഫിഞ്ച് രണ്ട് റണ്‍സെടുത്ത ശേഷം സുഹൈല്‍ ഖാനെതിരെ ലഗ് ബിഫോറായി. 24 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെയും എട്ടു റണ്‍സെടുത്ത മൈക്കിള്‍ ക്ലാര്‍ക്കിനെയും വഹാബ് തിരിച്ചയച്ചു. ആദ്യത്തെ സ്പെല്ലില് ആറോവര്‍ എറിഞ്ഞ വഹാബ് 24 റണ്‍സിന് 2 എടുത്തിരുന്നു.
പാകിസ്താന്റെ ഫീല്‍ഡിംഗ് മോശമായിരുന്നു. പക്ഷെ കൂടുതല്‍ പ്രശ്നം ബാറ്റിംഗായിരുന്നു. ആദ്യത്തെ രണ്ടു വിക്കറ്റ് ക്ഷണത്തില്‍ പോയ ശേഷം പതിവു പോലെ ക്യാപ്റ്റന്‍ മിസ്ബാ ക്രീസിലേക്ക് വന്നു ഇന്നിംഗ്സ് നേരെയാക്കിയെടുക്കാന്‍ പതിവ് പോലെയുള്ള ഒരു ശ്രമം. കേടു വന്ന പൈപ്പ് റിപ്പയര്‍ ചെയ്യുന്ന പ്ലംബറെപ്പോലെ ഇത് മിസ്ബായുടെ സ്ഥിരം ജോലിയായിരിക്കുന്നു. അതിനിടെ ജോഷ് ഹേസല്‍വുഡിന്റെ പന്ത് വിക്കറ്റിലുരസിയെങ്കിലും ബെയില്‍ വീഴാതെ പിടിച്ചു നിന്നതോടെ പാക് ക്യാപ്റ്റന്‍ രക്ഷപ്പെടുകയും ചെയ്തു. അഹമ്മദ് ഷെഹ്സാദും (5) സര്‍ഫ്രാസ് അഹമ്മദും (10) വേഗത്തില്‍ പുറത്തായിരുന്നു. മൂന്നാം വിക്കറ്റിന് മിസ്ബായും ഹാരിസ് സുഹൈലും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പാകിസ്താന് പ്രതീക്ഷ നല്കി. പക്ഷെ റണ്‍ റേറ്റ് ഇടക്ക് വെച്ച് കൂട്ടണമല്ലോ. അതിനുള്ള ശ്രമത്തില്‍ 34 റണ്‍സെടുത്ത പാക് ക്യാപ്റ്റന്‍ പുറത്തായി. മാക്സ് വെലിന്റെ പന്തില്‍ ഫിഞ്ചാണ് ക്യാച്ചെടുത്തത്. 57 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഹാരിസ് സുഹൈല്‍ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ കീപ്പര്‍ ബ്രാഡ് ഹാഡിന് ക്യാച്ച് നല്‍കിക്കൊണ്ട് വിടവാങ്ങിയതോടെ പാകിസ്താന്റെ ഇന്നിംഗ്സ് ക്ഷയിച്ചു. ഇടക്കിടെ ബൗണ്ടറികള്‍ കണ്ടുവെങ്കിലും ഉറച്ചു നില്ക്കാന് ഒരാള്‍ക്കും സാധിച്ചില്ല. എട്ടു പേര് ഇരട്ട അക്കം എത്തിയെങ്കിലും അരസെഞ്ച്വറി തികക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. നീട്ടിയടിക്കാനുള്ള ശ്രമത്തില്‍ അതിര്‍ത്തിയില്‍ ക്യാച്ച് നല്‍കിയാണ് പ്രധാനികളില്‍ ചിലര്‍ മടങ്ങിയത്.
മാക്സ് വെല്ലിനെ രണ്ടു തവണ അതിര്‍ത്തി കടത്തിയ മിസ്ബാ മിഡ് വിക്കറ്റ് ബൗണ്ടറിയില്‍ ക്യാച്ച് നല്കി. ഉമര്‍ അക്മലും (20) മാക്സ്വെല്ലിനെ നീട്ടിയടിച്ച് ഫിഞ്ചിന് ക്യാച്ച് നല്കി മടങ്ങി. അഫ്രീദി പഴയ ചില അടികള്‍ പുറത്തെടുത്തു. മൂന്ന് ബൗണ്ടറിയും ഒരു സിക്സറും ആ ബാറ്റില്‍ നിന്ന് പുറപ്പെട്ടു. 15 പന്തില്‍ നിന്ന് 23 റണ്‍സ്. അഫ്രീദി തരം ഇന്നിംഗ്സ് എന്നു പറയാം. അഫ്രീദിയും ഷൈ്വബ് മക്സൂദൂം (29) തമ്മിലുള്ള കൂട്ടുകെട്ട് ഇടക്ക് ഓസ്ട്രേലയ്ക്ക് അലോസരമുണ്ടാക്കുമെന്ന് തോന്നിച്ചുവെങ്കിലും അത് അധികനേരം നീണ്ടുനിന്നില്ല. വഹാബ് റിയാസ് 19, എഹ്സന്‍ അലി 15 എന്നിവരും ഇരട്ട അക്കം കടന്നു. സുഹൈല്‍ ഖാന് നാലു റണ്‍സെടുത്തു. രഹത് അലി ആറു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
35 റണ്‍സിന് നാലു വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡാണ് കളിയിലെ കേമന്‍. മിച്ചല്‍ സ്റ്റാര്‍ക് 40 റണ്‍സിനും ഗ്ലെന്‍ മാക്സ വെല്‍ 43 റണ്‍സിനും ഈരണ്ടു വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ ജോണ്സണ് ഒരു വിക്കറ്റിന് 42 റണ്‍സ് വഴങ്ങി. ജെയിംസ് ഫോക്നര്‍ 31 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍