• 03 Feb 2023
  • 09: 23 PM
Latest News arrow

ഇംഗ്ലണ്ടിന് ആദ്യജയം

ക്രൈസ്റ്റ്ചര്‍ച്ച്: ഹാഗ്‌ലി ഓവലില്‍ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ പോയന്റുകള്‍ നേടി. 8 വിക്കറ്റിന് 303 റണ്‍സെടുത്ത ഇംഗ്ലണ്ട് സ്‌കോട്‌ലന്‍ഡിനെ 184 റണ്‍സിന് പുറത്താക്കി. 119 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. 128 റണ്‍സ് നേടിയ മോയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനെ നയിച്ചത്. ഇയാന്‍ ബെല്‍ 54 റണ്‍സെടുത്തു. സ്‌കോട്ട്‌ലന്‍ഡിന് വേണ്ടി ജോഷ് ഡേവി 68 റണ്‍സിന് 4 വിക്കറ്റെടുത്തു. സ്‌കോട്‌ലന്‍ഡ് 42.2 ഓവറില്‍ 184 റണ്‍സിന് പുറത്തായി. കൈല്‍ കോറ്റ്‌സര്‍ 71 റണ്‍സെടുത്തു. സ്റ്റീവന്‍ ഫിന്‍ 26 റണ്‍സിന് 3 വിക്കറ്റെടുത്തു. ഇംഗ്ലണ്ട് നേരത്തെ ഓസ്‌ട്രേല്യയോടും ന്യൂസീലന്‍ഡിനോടും തോറ്റിരുന്നു.