കോപ്പ അര്‍ജന്റീനയ്‌ക്കോ ചിലിയ്‌ക്കോ ?

ചിക്കാഗോ :കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വീണ്ടും അര്‍ജന്റീനചിലി പോരാട്ടം.ഇന്നു പുലര്‍ച്ചെ നടന്ന രണ്ടാം സെമിയില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ചിലി ഫൈനലില്‍ കടന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇരു ടീമുകളും ഫൈനലില്‍ ഏറ്റു മുട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ചിലിയോട് , അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു.
ചിലിക്കു വേണ്ടി അരങ്കൂയിസ് സാന്‍ഡോവാല്‍ (7), ഹോസെ പെഡ്രോ (11) എന്നിവര്‍ ഗോളുകള്‍ നേടി. ഇടയ്ക്ക് കളിയ്ക്കിടയില്‍ മഴയും മിന്നലും കാരണം മല്‍സരം തടസപ്പെട്ടിരുന്നു.
കോപ്പയില്‍ ഏഴ് വട്ടം കിരീടം ചൂടിയ ചിലിയുടെ പതിനൊന്നാം ഫൈനലാണിത്. ഈ പ്രാവശ്യം ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളിന് ചിലിയെ വീഴ്ത്തിയിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5 .30 നാണ് ഫൈനല്‍.
മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ കൊളംബിയ ആതിഥേയരായ യുഎസ്എയെ നേരിടും.