ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് പരിഗണിക്കാമെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ഐപിഎല്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്തിന്റെ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച് തനിക്ക് ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒത്തുകളിക്കേസില്‍ കുറ്റവിമുക്തനാക്കിയതോടെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ബിസിസിഐയെ സമീപിക്കും. ഇതേ ആവശ്യവുമായി കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐയ്ക്ക് കത്തയച്ചിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും പട്യാല ഹൗസ് കോടതി കുറ്റവിമുക്തരാക്കിയത്. കോടതി വെറുതെ വിട്ടെങ്കിലും ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക്് പിന്‍വലിക്കില്ലെന്ന് നിലപാടായിരുന്നു നേരത്തെ ബിസിസിഐ സ്വീകരിച്ചിരുന്നത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ