ബിബിസിയുടെ ലോക ഇലവനില്‍ ഇന്ത്യക്കാര്‍ ആരുമില്ല

ലണ്ടന്‍: ബിബിസിയുടെ ക്രിക്കറ്റ് ലേഖകര്‍ തിരഞ്ഞെടുത്ത, ലോകകപ്പ് ഇലവനില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ഇംഗ്ലണ്ട്, പാകിസ്താന്, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളില്‍ നിന്നും ആരും ഇടംപിടിച്ചിട്ടില്ല. മുഹമ്മദ് ഷമി പന്ത്രണ്ടാമനാണ്. ടീമില്‍ അഞ്ച് ന്യൂസീലന്ഡുകാരുണ്ട്. ജൊനാതന്‍ ആഗ്ന്യൂ, മൈക്കിള്‍ വോണ്‍, വിക് മാര്‍ക്സ്, ജിം മാക്സ്വെല് എന്നിവരാണ് ടീമിനെ തിരഞ്ഞെടുത്തത്.
- 1. ന്യൂസീലന്‍ഡ് നായകന് ബ്രണ്ടന്‍ മെക്കല്ലമാണ് ക്യാപ്റ്റന്‍. 328 റണ്‍സെടുത്ത മെക്കല്ലമിന്റെ ശരാശരി 41 ആണ്. സ്ട്രൈക്ക് റേറ്റ് 191.81. മുന്‍നിരയില്‍ ഇറങ്ങി ബാറ്റിംഗില്‍ മെക്കല്ലം ചെലുത്തുന്ന ശക്തി വളരെ വലുതാണ്.
- 2. മാര്ട്ടിന് ഗപ്ടില്‍ ന്യൂസീലന്‍ഡ്. 532 റണ്‍സ്. ശരാശരി 76. സ്ട്രൈക്ക് റേറ്റ് 108.79. വെസ്റ്റിന്‍ഡീസിനെതിരെ 237 റണ്‍സ് നേടിക്കൊണ്ട് റെക്കോഡിട്ടു.
- 3.കുമാര്‍ സംഗക്കാര. വിക്കറ്റ് കീപ്പര്‍. ശ്രീലങ്ക. 541 റണ്‍സ്. ശരാശരി 108.20. സ്ട്രൈക്ക് റേറ്റ് 105.87. നാല് സെഞ്ച്വറി. ഇംഗ്ലണ്ടിനെതിരെ നേടിയ 117 നിയന്ത്രിതമായ ആക്രമണത്തിന്റെ മികച്ച ഉദാഹരണമാണ്.
- 4. സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയ. 346 റണ്‍സ്. ശരാശരി 57.66. സ്ട്രൈക്ക് റേറ്റ് 94.02. ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ബാറ്റിംഗിന്റെ ആണിക്കല്ല.്
- 5.എ ബി ഡിവിലിയേഴ്സ്. ദക്ഷിണാഫ്രിക്ക. 482 റണ്‍സ്. ശരാശരി 96.40. സ്ട്രൈക്ക് റേറ്റ് 144.31. വെസ്റ്റിന്‍ഡീസിനെതിരെ 64 പന്തില്‍ നിന്ന് 150 റണ്‍സ്. ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും നാശം വിതക്കുന്ന ബാറ്റ്സ്മാന്.
- 6. ഗ്ലെന്‍ മാക്സ്വെല്. ഓസ്ട്രേലിയ. 324 റണ്‍സ്. ശരാശരി 64.80. സ്ട്രൈക്ക് റേറ്റ് 182.02.5 വിക്കറ്റ് ശരാശരി 36.20. ഇക്കണോമി റേറ്റ്.5.83. ശ്രീലങ്കക്കെതിരെ 53 പന്തില്‍ നിന്ന് നേടിയ 102 എതിരാളികളെ തകര്‍ത്തു കളഞ്ഞു. സ്ഥിരം സ്പിന്നര്‍ ഇല്ലാതിരുന്ന ഓസ്ട്രേലിയയെ തന്റെ ഓഫ് സ്പിന്‍ കൊണ്ട് തുണച്ചു.
- 7. കോറി ആന്ഡേഴ്സണ്. ന്യൂസീലന്‍ഡ്. 231 റണ്‍സ്. ശരാശരി 38.50. സ്ട്രൈക്ക് റേറ്റ് 109.47.14 വിക്കറ്റ്. ശരാശരി 16.21. ഇക്കണോമി റേറ്റ് 6.45. മികച്ച ഓള് റൗണ്ട് പ്രകടനം. മിക്ക മത്സരങ്ങളിലും ടീമിന് എന്തെങ്കിലും നല്കി. ദക്ഷിണാഫ്രിക്കയുമായുള്ള നിര്‍ണായക സെമിയില്‍ 58 റണ്‍സെടുത്തു.
- 8. ഡാനിയല്‍ വെറ്റോറി. ന്യൂസീലന്‍ഡ്. 15 വിക്കറ്റ്. ശരാശരി 18.80. ഇക്കണോമി റേറ്റ് 3.98. നീണ്ട കാലമായി രംഗത്തുള്ള ഈ കളിക്കാരന് ഇപ്പോഴും മാച്ച് വിന്നറാണ്. ഓസ്ട്രേലിയയുമായുള്ള ഗ്രൂപ്പ് രണ്ട് വിക്കറ്റെടുത്ത് അവരുടെ തകര്‍ച്ചയ്ക്ക് വഴി വെച്ചു.
- 9. മിച്ചല്‍ സ്റ്റാര്‍ക് ഓസ്ട്രേലിയ. 20 വിക്കറ്റ്. ശരാശരി 10.20. ഇക്കണോമി റേറ്റ് 3.65. ഇന്നിംഗ്സിന്റെ തുടക്കത്തിലും ഒടുക്കത്തിലും വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് എതിരാളികളെ വട്ടം കറക്കി. തന്റെ കൂട്ടാളി, കൂടുതല്‍ പ്രശസ്തനായ മിച്ചല്‍ ജോണ്‍സണെ പിന്നിലാക്കി. എല്ലാ മത്സരങ്ങളിലും ചുരുങ്ങിയത് രണ്ട് വിക്കറ്റ് എടുത്തു.
- 10. ട്രെന്റ് ബോള്‍ട്ട് ന്യൂസീലന്‍ഡ്. 21 വിക്കറ്റ്. ശരാശരി 15.67. ഇക്കണോമി റേറ്റ് 4.41. ന്യൂസീലന്‍ഡ് ആക്രമണത്തിന്റെ കുന്തമുന. ആകെ 14 മെയ്ഡന്‍ ബൗള്‍ ചെയ്തു. ഇത് മറ്റാരേക്കാളും ഇരട്ടി അധികമാണ്.
- 11. മോര്‍ണെ മോര്‍ക്കല്‍ ദക്ഷിണാഫ്രിക്ക. 17 വിക്കറ്റ്. ശരാശരി 17.58. ഇക്കണോമി റേറ്റ് 4.38. മിച്ചല്‍ ജോണ്‍സണെ സ്റ്റാര്‍ക്ക് എന്ന പോലെ കൂടുതല്‍ പ്രശസ്തനായ ഡെയില്‍ സ്റ്റെയിനിനെ മറികടന്നു. എതിരാളികളെ കൂടുതല്‍ വിഷമിപ്പിച്ച ബൗളര്‍ മോര്‍ക്കലായിരുന്നു.
- 12. മുഹമ്മദ് ഷമി ഇന്ത്യ. 17 ശരാശരി 17.29. ഇക്കണോമി റേറ്റ് 4.81. സെമിഫൈനലിന് തൊട്ടുമുമ്പ് വരെ എതിരാളികളുടെ മുഴുവന്‍ വിക്കറ്റും വീഴ്ത്തിയ ഇന്ത്യന്‍ ടീമിന്റെ ബൗളിങ്ങ് നയിച്ചു. ആദ്യത്തെ ആറു മത്സരങ്ങളില്‍ മൂന്നോ അതിലധികമോ വിക്കറ്റ് നേടി. ഓസ്ട്രേലിയക്ക് എതിരെ ശോഭിച്ചില്ല. മോര്‍ക്കല്‍ നേരിയ വ്യത്യാസത്തിലാണ് ഷമിയെ പുറംതള്ള ഇലവനില്‍ ഇടം പിടിച്ചത്.
RECOMMENDED FOR YOU
Editors Choice