• 10 Jun 2023
  • 05: 49 PM
Latest News arrow

വിംബിള്‍ഡണ്‍ കിരീടം ആന്‍ഡി മറെയ്ക്ക്

ആന്‍ഡി മറെയുടെ രണ്ടാം വിംബിള്‍ഡണ്‍ കിരീട നേട്ടം

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ആറാം സീഡ് താരം കാനഡയുടെ മിലോസ് റോണിച്ചിനെ പരാജയപ്പെടുത്തി രണ്ടാം സീഡ് താരം  ബ്രിട്ടന്റെ ആന്‍ഡി മറെ കിരീടം ചൂടി.  സ്‌കോര്‍:  (6-4, 7-6, 7-6).

ആന്‍ഡി മറെയുടെ രണ്ടാം വിംബിള്‍ഡണ്‍ കിരീട നേട്ടമാണിത്. മൂന്നു സെറ്റുകളും നേടിയായിരുന്നു മറെയുടെ വിജയം. ആദ്യ സെറ്റ് 6-4 ന് സ്വന്തമാക്കിയ  മറെയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് അടുത്ത സെറ്റുകളില്‍  ടൈബ്രേക്കറില്‍  റോണിച്ച് കീഴടങ്ങിയത് .

2013ല്‍ സെര്‍ബിയന്‍ താരം നൊവാക്ക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചായിരുന്നു മറെയുടെ ആദ്യ വിംബിള്‍ഡണ്‍ കിരീട വിജയം. മറെയുടെ കരിയറിലെ മൂന്നാംഗ്രാന്റ്സ്ലാം കിരീടമാണിത്. 

സ്വിസ് താരവും മുന്‍ചാമ്പ്യനുമായ റോജര്‍ ഫെഡററെ അട്ടിമറിച്ച് ഫൈനലിലെത്തിയ  മിലോസ് റോണിച്ചിന്റെ ആദ്യ കിരീടമെന്ന സ്വപ്‌നമാണ് മറെ തകര്‍ത്തത്.