ഷൂട്ടിങ്ങില്‍ ഡബിള്‍ തികച്ച് എലിസബത്ത് സൂസന്

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ രണ്ടാമത്തെ സ്വര്‍ണ്ണം തികച്ച് എലിസബത്ത് സൂസന് കോശി. സ്ത്രീകളുടെ 50 മീറ്റര്‍ റൈഫിള്‍ തേര്‍ഡ് പൊസിനിലാണ് രണ്ടാമത്തെ സ്വര്‍ണ്ണം. 445.9 പോയിന്റ് നേടിയാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. മഹാരാഷ്ട്രയുടെ വേദാംഗി വിരാഗിനാണ് വെള്ളി (444.7 പോയിന്റ്).
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ എലിസബത്ത് ബുധനാഴ്ച സ്വര്‍ണ്ണം നേടിയിരുന്നു. ഷൂട്ടിങ് റേഞ്ചിലെ കേരളത്തിന്റെ ആദ്യ മെഡലായിരുന്നു സൂസന്റേത്.
RECOMMENDED FOR YOU
Editors Choice