• 22 Sep 2023
  • 04: 47 AM
Latest News arrow

ഒളിംപിക്‌സ് മത്സരങ്ങള്‍ നടക്കുന്ന വേദിക്ക് സമീപം മാദ്ധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ വെടിവെപ്പ് ; മൂന്നുപേര്‍ക്ക് പരുക്ക്

റിയോ ഡി ജനീറോ : ഒളിംപിക്‌സ് മത്സരങ്ങള്‍ നടക്കുന്ന വേദിയ്ക്ക് സമീപം മാദ്ധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ വെടിവെപ്പുണ്ടായി . മൂന്നുപേര്‍ക്ക് പരുക്കേറ്റു. ബസിന്റെ ജനല്‍ ചില്ലുകള്‍ ചിതറിത്തെറിച്ചാണ്  പരുക്കേറ്റത്. വെടിവച്ചത് ആരാണെന്നു വ്യക്തമല്ല. ബാസ്‌കറ്റ് ബോള്‍ മല്‍സരം നടക്കുന്ന വേദിയില്‍നിന്നും പ്രധാനവേദിയിലേക്ക് മാദ്ധ്യമപ്രവര്‍ത്തകരുമായി വരികയായിരുന്ന ബസാണ് ആക്രമിക്കപ്പെട്ടതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസില്‍ ഇന്ത്യക്കാരായ മാദ്ധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ല. 

ഒളിംപിക്‌സ് മല്‍സരങ്ങള്‍ നടക്കുന്ന റിയോയുടെ തെരുവുകളില്‍ അക്രമങ്ങള്‍ പതിവായിരിക്കുകയാണ്. ...
കഴിഞ്ഞ ദിവസം  മത്സരവേദിക്കരികെ ഉണ്ടായ വെടിവെപ്പില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂടാതെ, തെരുവുകളില്‍ മോഷണവും പിടിച്ചുപറിയും നിത്യസംഭവമാണ് . ഒരു ന്യൂസ്‌ഫോട്ടോഗ്രാഫറുടെ 27 ലക്ഷം രൂപ വിലവരുന്ന ക്യാമറ കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ പിടിച്ചുപറിച്ച് ഓടിയിരുന്നു .