• 09 Mar 2021
  • 05: 43 AM
Latest News arrow

പ്രീതിക്കായി പാട്ടൊരുക്കി നന്ദു മഹാദേവ്

ശരീരത്തിലെ തൊലി അടര്‍ന്നു പോകുന്ന അപൂര്‍വരോഗത്തിനടിമയായ പ്രീതിക്കായി പാട്ടൊരുക്കി നന്ദു മഹാദേവ്. മുരളി അപ്പാടത്താണ് ഗാനത്തിന് സംഗീതം ഒരുക്കുന്നത്. 

കാന്‍സറിനോട് പോരാടി വിജയിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായ വ്യക്തിയാണ് നന്ദു. ഫേസ്ബുക്കിലൂടെയാണ് നന്ദു ഇക്കാര്യം പുറത്തുവിട്ടത്. ഒറ്റപ്പെടുത്തലുകളുടെ ദുരിതമനുഭവിച്ചിരുന്ന പ്രീതിയുടെ ജീവിതം, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മെച്ചപ്പെട്ടിരുന്നു.

തന്റെ രൂപത്തെ കളിയാക്കിയവര്‍ക്കും ഒറ്റപ്പെടുത്തിയവര്‍ക്കും മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ച് പ്രീതി ചേച്ചി പാടും, ഇതാണ് യഥാര്‍ത്ഥ ഫെമിനിസം, നിങ്ങളാണ് യഥാര്‍ത്ഥ ഫെമിനിസ്റ്റ്, നന്ദു ഫേസ്ബുക്കില്‍ കുറിക്കുന്നു.