• 19 Sep 2019
  • 12: 03 AM
Latest News arrow

ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനവുമായി ഒമാന്‍ പോസ്റ്റ്

മസ്‌കറ്റ്: ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനവുമായി ഒമാന്‍ പോസ്റ്റ്. തവാനി ടെക്‌നോളജീസിന്റെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നിലവില്‍ വരുക. ഇ-കൊമേഴ്‌സ് രംഗത്ത് പുതിയ ചുവട്‌വെപ്പാണ്  ഈ സേവനത്തിലൂടെ ഒമാന്‍ പോസ്റ്റ് ലക്ഷ്യമിടുന്നത്.

ഇ-കൊമേഴ്‌സ് രംഗത്തിന്റെ വളര്‍ച്ച മുന്‍നിര്‍ത്തിയാണ് പുതിയ സേവനമെന്ന് ഒമാന്‍ പോസ്റ്റ് സി.ഇ.ഒ അബ്ദുല്‍മാലിക് അല്‍ ബലൂഷി പറഞ്ഞു. ഉപഭോക്താക്കളുടെ വര്‍ധിച്ച ആവശ്യം മുന്‍നിര്‍ത്തിയാണ് തവാനി ടെക്‌നോളജീസുമായി ചേര്‍ന്ന് ഒമാന്‍ പോസ്റ്റ് നൂതന ഇലക്ടോണിക് പേയ്‌മെന്റ് സംവിധാനം തുടങ്ങിയത്. ഇ-കൊമേഴ്‌സിനും ചരക്കുഗതാഗത മേഖലക്കും അനുയോജ്യമായ നിലവാരത്തോടെയാണ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോം.

കാഷ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് ബദലാണ് തവാനി ഇ-പേയ്‌മെന്റ് ആപ്ലിക്കേഷന്‍. 2017ല്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്പില്‍ അടുത്തിടെ സുരക്ഷക്കായി ഫേസ് ഐ.ഡി, ഫിംഗര്‍ പ്രിന്റ് എന്നീ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.