• 08 Jun 2023
  • 04: 28 PM
Latest News arrow

മെസ്സി എതിര്‍ ടീമിന്റെ ആരാധികയുടെ കയ്യൊടിച്ചു

സ്പാനിഷ് ലീഗില്‍ വിയ്യ റയല്‍- ബാഴ്‌സലോണ മത്സരത്തിനിടെ മെസ്സിയുടെ കരുത്തുറ്റ ഷോട്ടേറ്റ് റയല്‍ ആരാധികയുടെ കയ്യൊടിഞ്ഞു. ഗോള്‍ പോസ്റ്റിന് സമീപത്തിരിക്കുകയായിരുന്ന റാക്വല്‍ എന്ന യുവതിയുടെ കൈയിലാണ് മെസ്സി അടിച്ച പന്ത് വന്നുകൊണ്ടത്. 

മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിലായിരുന്നു സംഭവം. എതിര്‍ ടീമിന്റെ പ്രതിരോധ നിരയെ വെട്ടിച്ച് നീങ്ങിയ മെസ്സി ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചാണ് ഷോട്ടാണ് റാക്വലിന്റെ കയ്യില്‍ കൊണ്ടത്. പന്ത് കൊണ്ട് റാക്വല്‍ വേദനയില്‍ പുളയുകയും സമീപമിരിക്കുന്ന യുവതിയുടെ മേല്‍ തളര്‍ന്ന് വീഴുകയും ചെയ്തു. കയ്യുടെ എല്ലിന് പൊട്ടലേറ്റ യുവതിയെ പിന്നീട് സംഘാടകര്‍ പുറത്തെത്തിച്ച് ചികിത്സ നല്‍കി. 

മത്സരം 2-2ന് അവസാനിച്ചെങ്കിലും മെസ്സിക്ക് ഗോളൊന്നും നേടാനായില്ല.