• 09 Dec 2022
  • 09: 02 PM
Latest News arrow

കൗമാരക്കാരില്‍ ഡിജിറ്റല്‍ മീഡിയ ഉപഭോഗം ഡിപ്രഷന് കാരണമാകും

രാത്രിയില്‍ ദീര്‍ഘ നേരം ഡിജിറ്റല്‍ മീഡിയകള്‍ക്ക് മുമ്പില്‍ ചെലവഴിക്കുന്നത് കൗമാരക്കാരില്‍ ഉറക്കത്തില്‍ വ്യതിയാനങ്ങളും ഡിപ്രഷന്റെ ലക്ഷണങ്ങളും ഉണ്ടാക്കുമെന്ന് പഠനങ്ങള്‍.
കൗമാരക്കാരില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോഗം വര്‍ധിക്കുന്നതാണ് കാരണം. വയര്‍ലെസ് ഇന്റര്‍നെറ്റ് കുറഞ്ഞ ചെലവില്‍ ലഭ്യമാകാന്‍ തുടങ്ങിയതോടെ കൂടുതല്‍ സമയം സമപ്രായക്കാരുമായി സംവദിക്കാന്‍ സോഷ്യല്‍ മീഡിയകളിലുള്ള സജീവപങ്കാളിത്തമാണ് ഇതിനുള്ള കാരണം. ഇതോടെ ഇത്തരക്കാരില്‍ ഡിജിറ്റല്‍ മീഡിയ ഉപഭോഗത്തിലുണ്ടാകുന്ന മാറ്റമാണ് പ്രശനത്തിലേക്ക് നയിക്കുന്നത്.

സാധാരണ മൊബൈല്‍ ഫോണുകള്‍ ഉള്ളവരിലും, സ്മാര്‍ട്ട് ഫോണുള്ളവരിലുമായി ബാസല്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ളവര്‍ സാധാരണ ഫോണുടമകളെക്കാള്‍ സമയം പ്രതിവാരം ഡിജിറ്റല്‍ മീഡിയയില്‍ ചെലവഴിക്കുന്നുണ്ട്. ആസക്തി ബാധിച്ചുകഴിഞ്ഞവര്‍ ഒരു പ്രതിദിനം 85 വരെ മെസേജുകള്‍ അയക്കും.
 
ക്രമരഹിതമായ ഉറക്കമുള്ളതും പകല്‍ സമയങ്ങളില്‍ ക്ഷീണമുള്ളവരുമായ കൗമാരക്കാര്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സ്മാര്‍ട്ട് ഫോണ്‍ ഓഫ് ചെയ്ത് വെക്കുന്നത് കൃത്യമായ ഉറക്കം ലഭിക്കുന്നതിന് സഹായിക്കുമെന്നും പഠനം പറയുന്നുണ്ട്.