ബഹ്റൈനില്‍ പുതിയ ട്രാഫിക് നിയമം നിലവില്‍ വന്നു

മനാമ: ഗതാഗത നിയമ ലംഘനങ്ങള്‍ക്കു കനത്ത ശിക്ഷ വ്യവസ്ഥചെയ്യുന്ന പരിഷ്കരിച്ച ട്രാഫിക് നിയമം ബഹ്റൈനില്‍ നിലവില്‍ വന്നു. നിയമം നടപ്പാക്കാന്‍ കൂടുതല്‍ പൊലീസ് സേന രംഗത്തുണ്ട്. നിയമ സംഘനങ്ങള്‍ കണ്ടു പിടിക്കുന്നതിനു ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങ്, ട്രാഫിക് സിഗ്നലുകളുടെ നഗ്നമായ ലംഘനം, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം എന്നിവമൂലം അപകടങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് മൂന്നു പതിറ്റാണ്ടിലധികം പഴക്കമുള്ള ട്രാഫിക് നിയമത്തില്‍ സമഗ്രമായ പരിഷ്കാരം കൊണ്ടുവന്നത്. ഇതോടെ രാജ്യത്തെ ഗതാഗത രംഗത്ത് അച്ചടക്കവും കാര്യക്ഷമതയും കൈവരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വര്‍ധിച്ച പിഴയും തടവും അടക്കമുള്ള ശിക്ഷാ വിധികള്‍ അടങ്ങുന്ന പുതിയ നിയമത്തിന് ഏഴു വര്‍ഷം മുമ്പാണ് പാര്‍ലമെന്റ് അനുമതി നല്‍കിയത്.
നിയമ പ്രകാരം 20 മുതല്‍ 100 ദിനാര്‍ വരെ പിഴ ഈടാക്കാവുന്ന തെറ്റുകള്‍:
1. ഗതാഗത തടസ്സം സൃഷ്ടിക്കുക
2. യാത്രക്കാരെ വാഹനത്തിന്റെ പുറത്തിരുത്തി കൊണ്ടുപോവുക
3. ലൈറ്റുകള്‍ ഇല്ലാതെ വാഹനമോടിക്കുക
4. എലിവേറ്റഡ് ലൈറ്റുകള്‍ ഉപയോഗിക്കുക
5. ഇരുട്ടു നിറഞ്ഞ പ്രദേശത്ത് ലൈറ്റിടാതെ വാഹനം നിര്‍ത്തിയിടുക
6. ടു വേ റോഡില്‍ തെറ്റായ രീതിയില്‍ വാഹനമോടിക്കുക
7. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതും പുക വമിക്കുന്നതുമായ വാഹനങ്ങള്‍ നിരത്തിലിറക്കുക
8. ട്രാഫിക് അടയാളങ്ങള്‍ നശിപ്പിക്കുക
9. പൊതു സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കുക
10. ജീവനും സ്വത്തിനും അപകടമുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിക്കുക
11. ഉന്നതര്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും റോഡില്‍ സുരക്ഷിതമായ യാത്ര സൗകര്യം അനുവദിക്കാതിരിക്കുക
12. അംഗീകാരം ഇല്ലാത്ത രജിസ്ട്രേഷന് സര്ടിഫിക്കറ്റ് ഉപയോഗിക്കുക
13. വേഗത കുറയ്ക്കാതിരിക്കുക
14. അനുവദനീയമല്ലാത്ത സമയങ്ങളില്‍ റോഡുകളില്‍ സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക
15. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാതിരിക്കുക
16. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക
17. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുക
18. സദാചാര വിരുദ്ധമായി വാഹനത്തിന് അകത്തോ പുറത്തോ പരസ്യങ്ങളും പോസ്റ്ററുകളും മറ്റും പതിക്കുക
19. പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ മുന്‍ സീറ്റിലിരുത്തുക
20. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ ട്രക്കുകള്‍ പബ്ലിക്ക് വാ ഹനങ്ങള്‍ ട്രൈലറുകള്‍ എന്നിവ പാര്‍ക്ക് ചെയ്യുക
21. പ്രത്യേക പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉപയോഗിക്കുക
22. ചെറിയ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് (ചൈള്‍ഡ് സീറ്റ്) അനുവദിക്കാതിരിക്കുക
50 മുതല്‍ 500 ദിനാര്‍ വരെ പിഴ ലഭിക്കുന്ന കുറ്റങ്ങള്‍
(ഒരു വര്‍ഷത്തിനകം കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും):
1. ഡ്രൈവിംഗ് ലൈസന്‍സില്‍ അനുവാദമില്ലാത്ത വാഹനം ഓടിക്കുക
2. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനം ഓടിക്കുക
3. അംഗീകാരം ഇല്ലാത്ത വാഹനം ഓടിക്കുക
4. ബ്രേക്ക് പ്രവര്‍ത്തിക്കാത്ത വാഹനം ഓടിക്കുക
5. മനപ്പൂര്‍വ്വം ഗതാഗത തടസ്സം സൃഷ്ടിക്കുക
6. ലൈസന്‍സ് ഇല്ലാത്തവരെ വാഹനം ഓടിക്കാന്‍ ഏല്പ്പിക്കക
7. മത്സരയോട്ടം നടത്തുക
8. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക
100മുതല്‍ 500 ദനാര്‍ വരെ പിഴയും ആറുമാസം വരെ തടവും:
1 ട്രാഫിക് സിഗ്നലില്‍ ചുവന്ന ലൈറ്റ് അവഗണിച്ച് കടക്കല്‍
ആറുമാസം വരെ തടവും 2000 മുതല്‍ 6000 ദിനാര്‍ വരെ പിഴയും:
1. ഓവര്ടേക്കിംഗിനിടെയുള്ള അപകടമരണം
ഒരുമാസം മുതല്‍ ആറ്മാസം വരെ തടവോ പിഴയോ
(ഒരു വര്‍ഷത്തിനകം ഇതേ കുറ്റത്തില്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷ ഇരട്ടിയാവും):
1. വാഹന രജിസ്ട്രേഷന് രേഖകളില്‍ കൃത്രിമം നടത്തുക
2. നമ്പര്‍ പ്ലേറ്റ് മറ്റുള്ളവരെ ഉപയോഗിക്കാന്‍ അനുവദിക്കുക
3. അനുവാദം ഇല്ലാതെ നമ്പര്‍ പ്ലേറ്റ് കൈമാറ്റം ചെയ്യുക
4. നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ വ്യക്തമല്ലാത്തതോ റദ്ദാക്കിയതോ ആയ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുക
വേഗ പരിധി ലംഘിച്ചാല്‍ കടുത്ത ശിക്ഷ:
1. വേഗം അനുവദിനീയമായതിലും 30 ശതമാനം വരെ കൂടിയാല്‍ ഒന്നുമുതല്‍ മൂന്നു മാസം വരെ തടവും 50 മുതല്‍ 250 ദനാര്‍ വരെ പിഴയും ലഭിക്കും.
2. വേഗത അനുവദനീയമായതിലും 30 ശതമാനം കവിഞ്ഞാല്‍ ഒരുമാസം മുതല്‍ ആറ് മാസം വരെ തടവും 100 ദിനാര്‍ മുതല്‍ 500 ദിനാര്‍ വരെ പിഴയും ലഭിക്കും.
3. അമിത വേഗം കാരണം അപകടവും പരിക്കും ഉണ്ടായാല്‍ ശിക്ഷ കൂടും. അത്തരം കേസുകളില്‍ ഒരുമാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും 1000 ദിനാര്‍ പിഴയും ലഭിക്കും.
4. അമിത വേഗം അപകട മരണത്തിന്നിടയാക്കിയാല് ആറുമാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും രണ്ടായിരം ദിനാര്‍ പിഴയും ചുമത്തും.
5 ഒരു വര്‍ഷത്തിനകം ഈകുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടി ശിക്ഷ ലഭിക്കും.
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഒരുമാസം മുതല്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും 500 ദിനാര്‍ മുതല്‍ 1000 ദിനാര്‍ വരെ പിഴയും ലഭിക്കും.
മദ്യപിച്ചു വാഹനപകടം ഉണ്ടാക്കിയാല്‍ ശിക്ഷ പിന്നെയും കൂടും. അത്തരം കേസുകളില്‍ രണ്ടുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും ആയിരം മുതല്‍ രണ്ടായിരം ദിനാര്‍ വരെ പിഴയും ലഭിക്കും. അത്തരം കേസുകള്‍ ഒരു വര്‍ഷത്തിനകം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാവും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ