ഇഷാന്തിന് പകരം മോഹിത്

സിഡ്നി: പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്ന ഇഷാന്ത് ശര്‍മയ്ക്ക് പകരം മീഡിയം പേസര്‍ മോഹിത് ശര്‍മ ലോക കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി കളിക്കും. ഇഷാന്ത് ഒരു മാസമായി മത്സരങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന് തുടങ്ങിയിട്ട്. 12 ഏക ദിന മത്സരങ്ങളില്‍ കളിച്ചിട്ടുള്ള മോഹിത് 26 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് കളിക്കുമ്പോള്‍ ധോണി മോഹിതിനെ അന്തിമ ഓവറുകളില്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. വേഗം കുറഞ്ഞ ബാക്ക് ഓഫ് ദി ഹാന്‍ഡി പന്തുകള്‍ പ്രയോഗിക്കാന്‍ സമര്‍ഥനാണ് മോഹിത്.
ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളര്‍ ധമ്മിക പ്രസാദും പരിക്ക് കാരണം ടീമില്‍ നിന്ന് പുറത്തായിരിക്കയാണ്. പകരം ഷാമിന്ഡ എറംഗ വരാനാണ് സാധ്യത.
RECOMMENDED FOR YOU
Editors Choice