സൗദിയില്‍ തൊഴില്‍ വിസ പത്ത് ദിവസത്തിനകം

മനാമ: സൗദിയില്‍ ഇനി മുതല്‍ തൊഴില്‍ വിസ പത്തു ദിവസത്തിനകം ലഭ്യമാകും. നിലവില്‍ 90 ദിവസമാണ് തൊഴില്‍ വിസക്ക് എടുക്കാറ്. വിസ നല്‍കുന്നതിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള തൊഴില്‍ മന്ത്രി ആദില്‍ ഫക്കീഹിന്റെ തീരുമാന പ്ര കാരമാണിത്. മന്ത്രിയുടെ ഇതു സംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും എത്തി.
രാജ്യത്തെ എല്ലാ ലേബര്‍ ഓഫീസുകളും പുതിയ സംവിധാനം നടപ്പാക്കി തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു. നിശ്ചിത മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് പത്തു ദിവസത്തിനകം വിസ ലഭിക്കുക. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ലേബര്‍ ഓഫീസുകള്‍ പരിശോധിക്കും. അപേക്ഷയുമായി എത്തുന്നതിനു മുന്‍പ് തന്നെ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നത് കാലതാമസം ഒഴിവാക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ മൂന്നു മാസമോ അതിലേറെയോ സമയമെടുക്കുന്നത് പത്തുദിവസമായി കുറക്കുന്നത് ലേബര്‍ ഓഫീസുകള്‍ക്കും അപേക്ഷകനും ഒരു പോലെ പ്രയോജനം ചെയ്യും. അപേക്ഷകര്‍ക്ക് മാസങ്ങളോളം കാത്തുകെട്ടികിടക്കേണ്ടെന്നതാണ് ഇതിലെ ഏറ്റവും വലിയ സവിശേഷത.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ