• 23 Sep 2023
  • 02: 45 AM
Latest News arrow

ഖസീം ഗവര്‍ണറുടെ ശുപാര്‍ശയില്‍ 15 കാരന് വധശിക്ഷ ഒഴിവായി

അല്‍ഖസീം: സൗദിയിലെ അല്‍ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ രാജകുമാരന്റെ ശുപാര്‍ശ 15 വയസുകാരന്‍ അബ്ദുല്ല അല്‍ശലാശിന്റെ ജീവന്‍ രക്ഷപ്പെടുത്തി. 24 കാരനായ സ്വാലിഹ് അല്‍മുത്ഹരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുല്ല അല്‍ശലാശിനെ വധശിക്ഷക്ക് വിധിച്ചിരുന്നത്.
കുട്ടിയുടെ പിതാവും കുടുംബവും അഭ്യര്‍ഥിച്ചതനുസരിച്ച് ഗവര്‍ണര്‍ ബുറൈദയിലെത്തി കൊല്ലപ്പെട്ട സ്വാലിഹിന്റെ വീട്ടുകാരോട് മാപ്പ് നല്‍കാന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സ്വാലിഹിന്റെ പിതാവ് അബ്ദുല്‍ ഖാദിര്‍ അല്‍മുത്ഹരി മാപ്പ് നല്‍കാന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഇരു കുടുംബവും ഗവര്‍ണര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി.