ഭീകര പ്രവര്‍ത്തനം: അറസ്റ്റിലായവരെ കുറിച്ച് ഇന്ത്യ വിവരങ്ങള്‍ തേടി

മനാമ: ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സൗദിയില്‍ കഴിഞ്ഞ മാസം പിടിയിലായ ഇന്ത്യക്കാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യ. ഇവര്‍ക്ക് അല്‍ഖ്വായ്ദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന്് ഇന്ത്യാ ഗവണ്മെന്റ് വക്താവ് അറിയിച്ചു. സൗദിയുടെ ഭാഗത്തു നിന്നു വിശദവിവരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും വക്താവ് ഡല്‍ഹിയില്‍ വ്യക്തമാക്കി.
ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരടക്കം 42 പേരെ സൗദി സുരക്ഷാ സേന ജനുവരിയിലാണ് അറസ് ചെയ്തത്. രണ്ടാഴ്ചക്കിടെ രാജ്യത്തെ വിവിധ പ്രവിശ്യകളിലായി നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായതെന്ന് ജനുവരി 27 ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല.
തീവ്രവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ജനുവരി 12 മുതല്‍ 25 വരെയായിരുന്നു സുരക്ഷാ സേനയുടെ ഓപ്പറേഷന്. ഇന്ത്യക്കാര്‍ക്കു പുറമേ, അറസ്റ്റിലായവരില്‍ 32 പേര് സ്വദേശികളാണ്. ആറ് യമന്‍ സ്വദേശികളും ഒരു ഈജിപ്തുകാരനും ഒരു മാലി പൗരനും പിടിയിലായവരില്‍ ഉണ്ട്. മാലി സ്വദേശി ഇതു രണ്ടാം തവണയാണ് ഭീകര പ്രവര്‍ത്തന കേസില്‍ പിടിയിലാകുന്നത്.
ഹിജ്റ വര്ഷാരംഭിച്ച ഒക്ടോബര്‍ 25 മുതല്‍ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഇതോടെ 430 ആയി. സ്വദേശികള്‍ക്കുപുറമേ നിരവധി വിദേശികളും ഇതില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ