വാട്ടര്‍പോളോയിലും സൈക്ലിംഗിലും കേരളത്തിന് സ്വര്‍ണം

തിരുവനന്തപുരം :ദേശീയ ഗെയിംസിലെ വാട്ടര്‍ പോളോയിലും സൈക്ലിങിലും കേരളത്തിന് സ്വര്‍ണം . സൈക്ലിംഗില്‍ വനിതകളുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ വി രജനിയും വനിതാ വാട്ടര്‍പോളോ ടീമുമാണ് കേരളത്തിന് വേണ്ടി ഇന്ന്സ്വര്ണം നേടിയത്. പശ്ചിമ ബംഗാളിനെ 6-1 ന് തോല്‍പ്പിച്ചാണ് കേരളം വാട്ടര്പോളോവില് സ്വര്‍ണം നേടിയത്. തുടര്‍ച്ചയായി നാലാം തവണയാണ് വനിതാ വിഭാഗം വാട്ടര്‍പോളോയില്‍ കേരളം സ്വര്‍ണം നേടുന്നത്.
കേരളത്തിന്റെ പതിനാറാമത്തെ സ്വര്‍ണ നേട്ടമാണിത്. വാട്ടര്‍പോളോ പുരുഷവിഭാഗത്തില്‍ കേരളത്തിന് വെള്ളി മാത്രമേ നേടാനായുള്ളു. പുരുഷവിഭാഗം ഫൈനലില്‍ സര്‍വീസസിനോട് പൊരുതിത്തോറ്റു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു സര്‍വീസസിന്റെ ജയം.
ഇതേസമയം കോഴിക്കോട് നടക്കുന്ന പുരുഷ ഫുട്ബോള്‍ മത്സരത്തിലെ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ ഗോവ പഞ്ചാബിനേയും മിസോറം മഹാരാഷ്ട്രയേയും നേരിടും.തിങ്കളാഴ്ചയാണ് ഫൈനല്‍.