• 23 Sep 2023
  • 02: 59 AM
Latest News arrow

സൗദിയില്‍ പുതിയ കറന്‍സി പുറത്തിറക്കിയിട്ടില്ലെന്ന് സാമ

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഫോട്ടോ അടങ്ങിയ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയിട്ടില്ലെന്ന് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി(സാമ) വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ കറന്‍സി പുറത്തിറക്കുന്നതിന് രാജകല്‍പന ആവശ്യമാണ്. പരസ്യപ്പെടുത്തിയ ശേഷമാണ് പുതിയ കറന്‍സി പുറത്തിറക്കുകയെന്നും സാമ വൃത്തങ്ങള്‍ പറഞ്ഞു.

സല്‍മാന്‍ രാജാവിന്റെ ഫോട്ടോയുള്ള നൂറു റിയാല്‍ നോട്ടിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പുതുതായി പുറത്തിറക്കിയ കറന്‍സിയെ അവകാശവാദത്തോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. ഈ പാശ്ചാത്തലത്തിലാണ് സാമയുടെ വിശദീകരണം.
സൗദിയില്‍ ഭരണാധികാരികള്‍ മാറുമ്പോള്‍ കറന്‍സികള്‍ മാറ്റുന്നത് പതിവാണ്. സല്‍മാന്‍ രാജാവിന്റെ ഫോട്ടോകളുള്ള കറന്‍സി നോട്ടുകളാണ് ഇനി പുറത്തിറക്കുക. എന്നാല്‍ ഇതിന് സമയമെടുക്കും.