• 23 Sep 2023
  • 04: 01 AM
Latest News arrow

സൗദി ബാങ്കുകള്‍ ഇ-റെമിറ്റന്‍സ് ഫീസ് കുറച്ചു

ജിദ്ദ: സൗദിയിലെ ബാങ്കുകള്‍ക്കിടയില്‍ ഇലക്‌ട്രോണിക് സംവിധാനത്തില്‍ പണമയക്കുന്നതിനുള്ള ഫീസ് കുറച്ചു. അതേ ദിവസം തന്നെ കൈമാറുന്ന റെമിറ്റന്‍സുകള്‍ക്കുള്ള ഫീസ് ഏഴു റിയാലും തൊട്ടടുത്ത പ്രവൃത്തി ദിവസം കൈമാറുന്ന റെമിറ്റന്‍സുകള്‍ക്കുള്ള ഫീസ് അഞ്ചു റിയാലുമായാണ് കുറച്ചത്.

ബാങ്ക് ഇടപാടുകള്‍ക്ക് ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ-റെമിറ്റന്‍സ് ഫീസുകള്‍ കുറച്ചതെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ ബോധവല്‍ക്കരണ കമ്മിറ്റി സെക്രട്ടറി ജനറല്‍ ത്വല്‍അത്ത് ഹാഫിസ് പറഞ്ഞു. നേരത്തെ അതേ ദിവസം തന്നെ കൈമാറുന്ന റെമിറ്റന്‍സുകള്‍ക്ക് 25 റിയാലും തൊട്ടടുത്ത ദിവസം കൈമാറുന്ന റെമിറ്റന്‍സുകള്‍ക്ക് 15 റിയാലുമായിരുന്നു ഫീസ്. ഫീസ് കുറച്ചതിലൂടെ ഇ-റെമിറ്റന്‍സ് രീതി അവലംബിക്കുന്നവരുടെ എണ്ണം വര്‍ധിക്കും. ഇതിലൂടെ റെമിറ്റന്‍സ് സേവനത്തിന് ചുമതലപ്പെടുത്തുന്ന ജീവനക്കാരുടെ എണ്ണം കുറക്കാന്‍ സാധിക്കുമെന്നും ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു.