സോഷ്യല്‍ മീഡിയ മെസേജുകള്‍ കുറ്റകരമല്ലെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ കുറ്റകരമാണോ എന്ന കേന്ദ്രത്തിന്റെ ചോദ്യത്തിനാണ് സുപ്രീംകോടതി ഇങ്ങനെ മറുപടി നല്‍കിയത്. ഇത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ വെല്ലുവിളിയാവുന്ന വ്യവസ്ഥകള്‍ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം. ഈ നിയമപ്രകാരം സോഷ്യല്‍ മീഡിയില്‍ അലോസരപ്പെടുത്തുന്നതോ, അസൗകര്യപ്രദമോ, അപകടകരമോ ആയ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുവരെ പൊലീസിന് അറസ്റ്റ് ചെയ്യാനുള്ള അനുമതി നല്‍കുന്നുണ്ട്. ഒരാളുടെ ആവിഷ്കാര സ്വാതന്ത്ര്യം കുറ്റകരമല്ല, പക്ഷേ നിയമം സൈബര്‍ കുറ്റകൃത്യത്തില്‍ ചേര്‍ത്തുവെക്കാവുന്നതാണ്.
ഇത്തരത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍നിര്‍ദ്ദേശം നല്‍കുന്നതിനും ദുരുപയോഗം തടയുന്നതിനുമായി ഒരു പാനലിനെ നിയമിക്കാനും സുപ്രീംകോടതി പറഞ്ഞു.
അലോസരപ്പെടുത്തുക, അസൗകര്യപ്രദം, അപകടകരം, വിനാശകരം തുടങ്ങിയ പദങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ 66 എ വിഭാഗത്തിലേതാണെന്നും, ഇതിന് ഒരു പൗരന്റെയും ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധമില്ലെന്നും കേന്ദ്രം പറഞ്ഞു.