ഐഐടിക്കാര് സ്വാര്‍ത്ഥരാണ്, രാജ്യസ്നേഹമില്ല: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: ഐഐടി വിദ്യാര്‍ത്ഥികള്‍ സ്വാര്‍ത്ഥരാണെന്നും ഇന്ത്യയോട് സ്നേഹമില്ലെന്നും മുന്‍ സുപ്രീം കോടതി അഭിഭാഷകന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
വെള്ളിയാഴ്ച ബോംബെ ഐഐടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കവേയായിരുന്നു കട്ജു ഇന്ത്യയിലെ ഐഐടികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ചിന്താഗതിയെ വിമര്‍ശിച്ചത്. ഐഐടി വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്നവര്‍ക്ക് രാജ്യത്തോട് ആത്മാര്ത്ഥസ്നേഹമില്ല, ദേശസ്നേഹമില്ലാത്ത സ്വാര്ത്ഥരാണെന്നുമായിരുന്നു കട്ജുവിന്റെ പരാമര്‍ശം. തുടര്‍ന്ന് ശനിയാഴ്ച തന്റെ ട്വിറ്ററിലും കട്ജു തന്റെ പ്രതികരണം കുറിച്ചു.
ഐഐടിയില്‍ നിന്ന് പഠനം കഴിഞ്ഞാല്‍ നിങ്ങള്‍ അമേരിക്കയില്‍ താമസമുറപ്പിക്കുന്നു. പ്രവാസി ഇന്ത്യക്കാരായിക്കഴിഞ്ഞാല് ഇന്ത്യക്ക് എന്താണ് വേണ്ടതെന്നും ഇന്ത്യക്കാര്‍ എന്താണ് ചെയ്യേണ്ടതെന്നും ഉപദേശിക്കാന്‍ പ്രാപ്തരാകുമെന്നും കട്ജു പരിഹസിച്ചു.