കേന്ദ്ര സാഹിത്യ പുരസ്കാരം കെ ആര് മീരയ്ക്ക്

ഡല്‍ഹി: കെ ആര് മീരയുടെ ആരാച്ചാര്‍ എന്ന കൃത്യിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ആരാച്ചാറിന് നേരത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, ഓടക്കുഴല്‍ അവാര്‍ഡും, വയലാര്‍ അവാര്‍ഡും ലഭിച്ചിരുന്നു. തെക്കേനഷ്യന് സാഹിത്യ പുരസ്കാരമായ ഡിഎസ്സി ലിറ്ററി പ്രൈസിനുള്ള ചുരുക്കപ്പട്ടികയിലും ആരാച്ചാറിന്റെ ഇംഗ്ലീഷ് പതിപ്പായ ഹാംഗ് വുമണ്‍ ഇടം പിടിച്ചിട്ടുണ്ട്.
പുരസ്കാരം ലഭിച്ചത് തന്റെ കൃതിയ്ക്കുള്ള അംഗീകാരമായി കരുതുന്നുവെന്ന് കെ ആര് മീര പറഞ്ഞു. എന്നാല്‍ രാജ്യത്തെ നിലവിലെ സാഹചര്യത്തിലുള്ള ദുഖവും വേദനയും പുരസ്കാരത്തിന്റെ മാറ്റു കുറയ്ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള നോവല്‍ കൂടിയാണ് ആരാച്ചാര്‍. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയില്‍ ദുഖവും വേദനയുമുണ്ടെന്നും തന്റെ പ്രതിഷേധം രേഖപ്പെടുത്തിയായിരിക്കും പുരസ്കാരം സ്വീകരിക്കുകയെന്നും മീര വ്യക്തമാക്കി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ