മണല്‍പ്പരപ്പിന്റെ സംഗീതം

ഡ്രൈവിംഗ് ഹരമായിട്ടുള്ള ഏതൊരാളുടെയും മനസ്സില്‍ ആദ്യം തെളിഞ്ഞുവരുന്നത് മുഴപ്പിലങ്ങാടിന്റെ വിശാലമായ കടല്‍ത്തീരമാണ്.
ഏഷ്യയിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചെന്ന പ്രത്യേകതയാണ് ഈ ബീച്ചിനെ വേറിട്ട് നിര്‍ത്തുന്നത്. കണ്ണൂരിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് മുഴപ്പിലങ്ങാട്. ദേശീയപാത 17 ന് സമാന്തരമായി കണ്ണൂരിനും തലശ്ശേരിക്കുമിടയിലാണ് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച്.
ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ബീച്ച് ഫെസ്റ്റിവല്‍ ആണ് പ്രധാന ആകര്‍ഷണം. ബൈക്ക് റൈഡുകള്‍ക്കും, കാര്‍ ഡ്രൈവുകള്‍ക്കും പറുദീസ തേടിയെത്തുന്ന യൂത്തിന്റെ ഹരമാണ് മുഴപ്പിലങ്ങാട്. പാരാജമ്പിങ്ങ് പരീക്ഷണങ്ങള്‍ക്കും ഇവിടം വേദിയാകാറുണ്ട്.
അഞ്ച് കിലോമീറ്റര്‍ ദൂരം റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകള്‍ക്കിടയിലൂടെ ചെത്തിയൊതുക്കാത്ത പടിഞ്ഞാറന്‍ കാറ്റിന്റെ അകമ്പടിയോടെയുള്ള വഴികളാണ് ഡ്രൈവിംഗിന് വേണ്ടി ഒരുക്കിയിട്ടുള്ളത്. മിനുസമേറിയ തിരകളാണ് ബീച്ചിന്റെ മറ്റൊരു പ്രത്യേകത.
1990 കള്‍ക്ക് ശേഷം മഞ്ഞുകാലത്ത് വിദേശികളുടെ പ്രധാന വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട് ഇവിടം. വിശാലമായ കടല്‍ത്തീരത്ത് കുടുംബവുമൊത്ത് വാരാന്ത്യങ്ങള്‍ ചെലവഴിക്കാനെത്തുന്നവരും, സൂഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കാനെത്തുന്നവരും എണ്ണത്തില്‍ കുറവല്ല.
ഉദയവും അസ്തമയവും കണ്ട് കടലില്‍ നിന്നൊരു കുളിയും കഴിഞ്ഞ് കടലിനോട് യാത്രചൊല്ലുന്നവരും മുഴപ്പിലങ്ങാടിന്റെ ആരാധകരില്പ്പെടുന്നുണ്ട്. ഡ്രൈവിംഗിനെ മാത്രം ധ്യാനിച്ച് ദിവസം മുഴുവന്‍ വണ്ടികളില്‍ കറങ്ങി വീണ്ടും തിരികെയെത്തുന്ന യുവാക്കളാണ് മുഴപ്പിലങ്ങാടിന്റെ ജീവനാഡി