• 22 Sep 2023
  • 02: 36 AM
Latest News arrow

സ്വാമിജി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ക്ക് വിലക്ക്, എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് വിവര്‍ത്തകയോട് മാറി നില്‍ക്കാന്‍ ആവശ്യം

അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ അവസാന പുസ്തകം Transcendence My Spiritual Experience with Pramukh Swamiji ( Harper Collins India) മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവര്‍ത്തകയ്ക്ക് വിലക്ക്. പുസ്തക പ്രകാശന ചടങ്ങില്‍ അതിഥിയായെത്തുന്ന ബ്രഹ്മ വിഹാരി ദാസ് സ്വാമിജിയുടെ നിബന്ധനകള്‍ മാനിച്ചാണ് കറന്റ് ബുക്ക് തൃശ്ശൂര്‍ വിവര്‍ത്തകയെ പ്രകാശന ചടങ്ങില്‍ നിന്നും ഒഴിവാക്കുന്നത്.

ആശ്രമത്തിന്റെ പ്രതിനിധിയായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അദ്ദേഹം വേദിയില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ മൂന്ന് വരി സീറ്റുകള്‍ ഒഴിച്ചിടണമെന്നും അവിടെ സ്വാമിജിയുടെ അനുയായികള്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളു എന്നുമാണ് നിബന്ധനകള്‍. സ്ത്രീകളുടെ നിഴല്‍ പോലും സ്വാമിജിയുടെ മേല്‍ പതിയാതിരിക്കാനാണ് ഇത്തരം കടുത്ത നിര്‍ദ്ദേശങ്ങള്‍. പുസ്തക ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കാന്‍ വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. കറന്റ് ബുക്ക്‌സ് തൃശ്ശൂര്‍ പ്രസിദ്ധീകരിക്കുന്ന കാലാതീതം എന്ന പുസ്തകം ശനിയാഴ്ച തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. എംടി വാസുദേവന്‍ നായര്‍, അബ്ദുള്‍ കലാമിന്റെ സഹ എഴുത്തുകാരന്‍ അരുണ്‍ തിവാരി, അബ്ദുള്‍ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജിയുടെ പ്രതിനിധി ബ്രഹ്മ വിഹാരി ദാസ് സ്വാമിജി എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ശ്രീദേവി എസ് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്

നാളെ എന്റെ പുസ്തക പ്രകാശനം.വേദിയില്‍ കയറാന്‍ എനിക്ക് വിലക്ക്. വിശിഷ്ട അതിഥി യായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല
ശ്രീ A.P.J അബ്ദുല്‍ കലാമിന്റെ അവസാന പുസ്തകമായ Transcendence My Spiritual Experience with Pramukh Swamiji ( Harper Collins India) മലയാളത്തിലേക്ക് 'കാലാതീതം' എന്നാ പേരില്‍ വിവര്ത്തനം ചെയ്യ്തു ഞാനാണ്. പ്രശസ്ത പുസ്തക പ്രസാധകരായ CURRENT BOOKS THRISSUR ആവശ്യപെട്ട പ്രകാരമാണ് ഞാന്‍ ഈ കൃതി മൊഴിമാറ്റം ചെയ്തു പറഞ്ഞ സമയത്തിന് മുന്‍പ് അവരെ ഏല്‍പിച്ചത് .നാളെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് അതിന്റെ പ്രകാശന കര്‍മം നടക്കുകയാണ് ശ്രീ എം. ടീ വാസുദേവന്‍ നായരും അബ്ദുല്‍ കലാമിന്റെ സഹ എഴുത്തുകാരന്‍ ശ്രീ അരുണ്‍ തീവാരിയും അബ്ദുല്‍ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ് സ്വാമിജിയും പ്രധാന അതിഥികള്‍ ആകുന്ന ഈ ചടങ്ങില്‍,നിന്ന് വിട്ടു നില്ക്കാന്‍, 2 ലക്ഷം കോപ്പി വില്കപെടും എന്ന് പ്രസാധകര്‍ കരുതുന്ന ഈ പുസ്തകം വിവര്ത്തനം ചെയ്യ്ത എന്നോട് CURRENT BOOKS THRISSUR ആവശ്യപെട്ടിരിക്കുന്നു.
അതിനു കാരണം പ്രമുഖ സ്വാമിജിയുടെ ആശ്രമത്തിന്റെ വിചിത്രവും പരിഹാസ്യവുമായ ചില നിബന്ധനകള്‍ ആണ്.
1.ആശ്രമത്തിന്റെ പ്രതിനിധിയായി .വരുന്ന സ്വാമിജി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല .
2, അദ്ദേഹം വേദിയില്‍ ഇരിക്കുമ്പോള്‍ മുന്പിലുള്ള 3 വരി സീറ്റുകള്‍ ശൂന്യമായി ഇടണം അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായി വൃന്ദത്തിന് മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളു. ( സ്ത്രീകളുടെ അശുദ്ധ നിഴല്‍ പോലും തങ്ങളുടെ ഗുരുവിന്റെ മേല്‍
പതിയാതെ അവര്‍ നോക്കികൊള്ളും )
എങ്ങിനെയുണ്ട്?
അങ്ങേയറ്റം പ്രതിലോമകരമായ, ഈ ഫാസ്സിസ്റ്റ് ആവശ്യം ഉന്നയിച്ചിരിക്കുന്നത് ഗുജറാത്ത് ആസ്ഥാനമായുള്ള സ്വാമി നാരായണ്‍ സന്യാസ സന്സ്ഥാന്‍ ആണ്. (ആഅജടഎന്ന സന്യാസ സമൂഹം അന്താരാഷ്ട്ര പ്രശസ്തവും വന്‍ സാമ്പത്തിക ആസ്തിയുള്ളതുമാണ് ഡല്‍ഹിയിലെയും ഗാന്ധി നഗറിലെയും അക്ഷാര്‍ ധാം സമുച്ചയങ്ങള്‍ ഉള്‍പടെ ലോകത്ത് പലയിടത്തുമായി ആയിരത്തില്‍പരം കൂറ്റന്‍ ക്ഷേത്ര സമുച്ചയങ്ങളുടെ ഉടമകള്‍ ആണിവര്‍. ശ്രീ അബ്ദുല്‍ കലാം ഉള്‍പടെ ആയിരകനക്ക് വരുന്ന ഭക്ത ലോകം സംഘ തലവനെ സാക്ഷാല്‍ പ്രത്യക്ഷ ദൈവമായി കരുതുന്നു )!
അത്ഭുതം !!!എഴുത്തുകാരേ പോറ്റുകയും എഴുത്തുകാരല്‍ പോറ്റ പ്പെടുകയും ടുകയും ചെയ്യുന്ന ഒരു പ്രസാധക സ്ഥാപനത്തിന് ഇത്രെയും അശ്ലീലമായ ഒരു ആവശ്യത്തെ നിരസിക്കാനുള്ള ചങ്കുറപ്പ് പൊടുന്നനേ നഷ്ടപ്പെട്ട് പോയി!!ചടങ്ങില്‍ നിന്ന് മാറി നില്കണം എന്ന ലജ്ജാവഹമായ ആവശ്യം ഒരു സഹപ്രവര്‍ത്തകന്‍ വഴി എന്നെ അറിയിച്ചവെന്നല്ലാതെ വിളിച്ചു ഒരു ക്ഷമാപണം പോലും പറയാന്‍ ഈ നിമിഷം വരെ സ്ഥാപന ഉടമ തുനിഞ്ഞിട്ടുമില്ല
ഈ സംഭവത്തില്‍ ഒരു എഴുത്തുകാരിയെന്ന നിലയ്ക്ക് ഉണ്ടായ വ്യക്തിപരമായ അവഹേളനത്തെ ക്കാ ളുപരി എന്നെ നടുക്കിയത് അതില്‍ ഒളിഞ്ഞിരിക്കുന്ന അപായ സൂചനകളാണ്. സ്ത്രീകള്‍ കണ്ണുകള്‍ മാത്രമേ പുറത്തു കാണിക്കാവു എന്ന നിയമം തല വെട്ടി പോലും നടപ്പിലാക്കുന്ന താലിബാനും സ്ത്രീകള്‍ രാത്രി സഞ്ചരിക്കരതു , സ്ത്രീകള്‍ പുരുഷനൊപ്പം പൊതു വേദിയില്‍ ഇരിക്കരുത് എന്നോകെ ആവശ്യപെട്ടുന്ന ആര്യ ഭാരത സന്യാസ സംഘങ്ങളും തമ്മില്‍ എന്ത് വത്യാസം ആന്നുള്ളത് ?താമസിയാതെ പെണ്ണുങ്ങള്‍ക് ചിന്തിച്ചും പഠിച്ചും സ്വയം ആവിഷ്‌കരിച്ചും ഒന്നും കഷ്ടപെടെണ്ടി വരില്ല . പതിക്കും പുത്രനും അടിപണിഞ്ഞു കഴിയുക ആര്ഷഭാരത ആങ്കുഞ്ഞുങ്ങളേ പെറ്റു കൂടുക. ഒടുവില്‍ ഉടന്തടി ചാടി സതീ സ്വര്ഗത്തില്‍ പോകുക .,,,,.ആ അച്ഛാ ദിനങ്ങള്‍ അതി വേഗം വന്നു കൊണ്ടിരിക്കുകയാണ് കുല വധുക്കളെ
ജനധിപത്യ വിരുദ്ധ സംഘങ്ങളും അവര്ക്ക് മുന്‍പില്‍ സാഷ്ടന്ഗം വീണു കിടക്കുന്ന വിനീത വിധേയ വൃന്ദവും .മത സങ്കല്പത്തിന്റെ വികല താല്പര്യങ്ങള്‍ പേറുന്നവരും ആദ്യം ഇരകളാക്കുന്നത് സ്ത്രീകളേ തന്നെ ആയിരിക്കും എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട് ആത്മാഭിമാനവും സ്വാതന്ത്ര്യ ബോധവും ദൈവത്തിന്റെ പേരില്‍ പിശാചിന്റെ സങ്കല്‍പം നിറവേറ്റാന്‍ ആഗ്രഹിക്കുന്നവര്ക് എവിടുന്നു കിട്ടാന്നാണ് ? അത് കൊണ്ട് ഇതും ഇതിലപ്പുറവുംഉള്ള അധാര്മിക ആവശ്യങ്ങളും അസംബന്ധ ചെയ്തികളും പ്രതീക്ഷിക്കുക . എങ്കിലും മാനവികതയും അന്തസ്സും നഷ്ടപെടാത്ത , പ്രകൃതിയുടെ തുല്യ നീതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് നന്നായി അറിയുന്ന ഒരു സത്യമുണ്ട്. അവരുടെ രാജ്യം വരില്ല