ഇംഗ്ലണ്ടിന് അനായാസ ജയം

ബ്രിസ്ബേന്‍: സ്റ്റീവന്‍ ഫിന്നും പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചു വന്ന ജിമ്മി ആന്‍ഡേഴ്സനും ഗബ്ബയിലെ ബൗണ്‍സ് നന്നായി ഉപയോഗപ്പെടുത്തിയതോടെ ഇന്ത്യ ചുരുങ്ങിയ സ്കോറില്‍ ഒതുങ്ങി. തുടര്‍ന്ന് ഇംഗ്ലണ്ട് 27.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 156 റണ്‍സെടുത്തതോടെ കളി വേഗം അവസാനിച്ചു. 39.3 ഓവറില്‍ ഇന്ത്യ 153 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ ത്രിരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേല്യയും ഇംഗ്ലണ്ടും തമ്മില്‍ ഫൈനല്‍ കളിക്കാന്‍ സാധ്യതയേറി.
ഓസ്ട്രേല്യക്കെതിരെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതിനാല്‍ ധവാന്റെ കൂടെ രഹാനെയാണ് ഓപ്പനറായി ഇറങ്ങിയത്. ധവാന് ഒരു റണ്ണിന് പുറത്തായപ്പോള്‍ രഹാനെ 33 റണ്‍സെടുത്തു. ഇടയ്ക്കിടെ വിക്കറ്റ് വീണതോടെ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുന്ന സ്കോര്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ല. 44 റണ്‍സെടുത്ത സ്റ്റിയൂവര്‍ട്ട് ബിന്നിയാണ് ടോപ് സ്കോറര്‍.ധോണി 34 റണ്‍സും രോഹിത് ശര്‍മയ്ക്ക് പകരം വന്ന റായുഡു 23 റണ്‍സും നേടി. ഫിന് 33 റണ്‍സിന് 5 വിക്കറ്റും ആന്ഡേഴ്സന് 18 റണ്‍സിന് 4 വിക്കറ്റും നേടി.
ഓപ്പണറായി ഇറങ്ങി 8 റണ്‍സെടുത്ത് പുറത്തായ മോയിന്‍ അലിയുടെ വിക്കറ്റ് മാത്രമേ ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടുള്ളൂ. ഇയാന്‍ ബെല്‍ 88 റണ്‍സും ടെയ്ലര് 56 റണ്‍സും നേടി.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍