'യെന്നൈ അറിന്താല്‍ 'ജനുവരി 29ന് തിയേറ്ററുകളിലെത്തും

അജിത് അഭിനയിക്കുന്ന 'യെന്നൈ അറിന്താല്‍ 'ജനുവരി 29ന് തിയേറ്ററുകളിലേക്ക്. അജിത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എആര്‍ രത്നമാണ് .ഗൗതം വാസുദേവ് മേനോന് ഒരുക്കുന്ന ചിത്രത്തില്‍ സത്യദേവ് എന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായാണ് അജിത് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററില്‍ യെന്നൈ അറിന്താല്‍ ഹാഷ്ടാഗ് വൈറലായിരുന്നു. ട്വിറ്റര്‍ ട്രെന്‍ഡിങ് ടോപ്പിക്കുകളില്‍ ഒന്നാണ് 29 എന്ന ഹാഷ് ടാഗ്. അനുഷ്ക ശര്‍മ്മ, തൃഷ, അരുണ്‍ വിജയ്, വിവേക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍ ഹാരിസ് ജയരാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്.
അജിത് എന്ന താരത്തെയും അഭിനേതാവിനെയും പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രമെന്നാണ് യെന്നൈ അറിന്താലിനെ കുറിച്ച് സംവിധായകന് ഗൗതം മേനോന് പറയുന്നത്. ചെന്നൈയില്‍ ഗറില്ലാ സ്റ്റൈല്‍ ചിത്രീകരണത്തിലാണ് യെന്നൈ അറിന്താലിന്റെ അവസാന രംഗം ചിത്രീകരിച്ചത്.
നേരത്തെ ചിത്രം പൊങ്കലിന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് നീട്ടുകയായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും 29ന് തിയേറ്ററുകളിലെത്തും