പത്ത് വര്‍ഷത്തിനിടെ പതിനൊന്നുപേരെ കൊന്ന റിപ്പര്‍ മുത്തശ്ശിയെ കുടുക്കിയത് സിസിടിവി

പത്തുവര്‍ഷത്തിനിടെ റഷ്യയിലെ 68കാരിയായ മുത്തശ്ശി കൊന്നു തിന്നത് പതിനൊന്നുപേരെയെന്ന് പോലീസ്. താമറ സമസോന്വയെന്ന മുത്തശ്ശിയാണ് 11 പേരെ ക്രൂരമായി കൊലപ്പെടുത്തി ശ്വാസകോശം ഭക്ഷിച്ചത്. 79കാരിയുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റാണ് റിപ്പര്‍ മുത്തശ്ശിയുടെ തനിനിറം പുറത്താക്കിയത്. അവസാനമായി കൊന്നയാളുടെ മൃതദേഹം നശിപ്പിക്കുന്നതിനിടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മുത്തശ്ശിയെ പോലീസ് പിടികൂടാന്‍ ഇടയാക്കിയത്.
ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം അറക്കവാള്‍ ഉപയോഗിച്ച് കഴുത്ത് അറത്താണ് 79കാരിയായ സ്ത്രീയെ ഇവര്‍ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹം മാറ്റുന്നതിനിടെയാണ് സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി താമറയുടെ വീട് പരിശോധിച്ചപ്പോഴാണ് മറ്റ് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തായത്. കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരെ മയക്കുമരുന്ന് നല്കി ഉറക്കിയ ശേഷം കഴുത്തറുത്ത് കൊലചെയ്യുന്നു. പിന്നീട് കൈകാലുകളും അറുത്തുമാറ്റുന്നു. മൃതദേഹത്തില്‍ നിന്നും ശ്വാസകോശം മുറിച്ചെടുത്ത് ഭക്ഷിച്ച ശേഷം മൃതദേഹം നശിപ്പിക്കലാണ് പതിവ്.