കുവൈത്തില്‍ ഇന്ത്യക്കാരുടെ മരണത്തില്‍ പകുതിയോളം ഹൃദയാഘാതത്തെ തുടര്‍ന്ന്

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം ഹൃദയഘാതം മൂലം കുവൈത്തില്‍ മരിച്ചത് 237 പേര്‍. ആത്മഹത്യ ചെയ്തത് 32 ഇന്ത്യക്കാര്‍. പ്രവാസി ഇന്ത്യക്കാരുടെ ആശങ്കാജനകമായ ആരോഗ്യ, മാനസികാരോഗ്യം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ എംബസിയാണ് പുറത്തുവിട്ടത്. ഹൃദയാഘാതവും ആത്മഹത്യയും ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ആശങ്കാജനകമായി വളരുകയാണ്.
2014ല്‍ കുവൈത്തില്‍ മരിച്ചത് 559 ഇന്ത്യക്കാരാണ്. ഇതില്‍ 42 ശതമാനം മരണവും ഹൃദയാഘാതം മൂലമായിരുന്നു. ഇവരുടെ ശരാശരി പ്രായം പുരുഷരന്മാരുടെത് 42-44ഉും സ്ത്രീകളുടെത് 47ഉമാണ്. 32 ആത്മഹത്യാ മരണങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളായ 16 പേരും മറ്റു മേഖലയില്‍ ജോലി ചെയ്ത 16 പേരും ഉള്‍പ്പെടും.
56 പേര്‍ മരിച്ചത് റോഡപകടങ്ങളിലാണ്. 24 പേര്‍ക്ക് വര്‍ക്ക് സൈറ്റ് അപകടങ്ങളിലും ജീവന്‍ പൊലിഞ്ഞു. 182 പെരുടെത് സ്വാഭാവിക മരണമായിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിക്കും സെപ്തംബറിനുമിടയില്‍ 416 ഇന്ത്യക്കാരായിരുന്നു മരിച്ചത്. എന്നാല്‍ അടുത്ത മൂന്നു മാസം മാത്രം 143 ഇന്ത്യക്കാരാണ് മരിച്ചത്. ഒന്‍പതുമാസത്തിനിടെയുള്ള മരണത്തില്‍ ഒന്‍പതെണ്ണം ആത്മഹത്യയും 177 ഹൃദയാഘാതവുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മരിച്ച ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 44.4 ലാണ്. ഇത് പൊതു മേഖലയില്‍ 41.6 ഉം സ്വകാര്യ മേഖലയില്‍ 45.1 മാണ്. പുരുഷന്‍മാരില്‍ 44 ഉം സ്ത്രീകളില്‍ 46.7മാണ്. ഏറ്റവും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യം പുരുഷ ഗാര്‍ഹിക തൊഴിലാളികളിലാണ്-ശരാശരി 40.7. ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം കണ്ടത് ആശ്രിത വിസയില്‍ ഉള്ള സ്ത്രീകളിലാണ്-48.5.
ഇന്ത്യയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന്‍മാരില്‍ 67 ഉം സ്ത്രീകളില്‍ 70 മാകുമ്പോള്‍ കുവൈത്തില്‍ ഇത് താരതമ്യേനെ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏഴര ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തിലുണ്ട്. ജീവിത ശൈലിയിലെ വ്യതിയാനങ്ങള്‍, കടുത്ത ജീവിത സാഹചര്യങ്ങള്‍, ഉയര്‍ന്ന നിരക്കിലുള്ള ശാരീരിക, മാനസിക സമ്മര്‍ദ്ദങ്ങള്‍, ആരോഗ്യ അവബോധമില്ലായ്മ തുടങ്ങിയവയാണ് കുവൈത്തില്‍ ഇന്ത്യക്കാരുടെ മരണനിരക്ക് വര്‍ധനക്ക് കാരണമെന്ന് എംബസി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മരിച്ച 143 പേരില്‍ 112 പേരുടെ മൃതശരീരങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചതായി എംബസി അറിയിച്ചു. കുവൈറ്റില്‍ സംസ്‌കാരിക്കാനാവാത്തതിനാലാണ് പലരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അന്ത്യകര്‍മ്മങ്ങള്‍ക്കായി കൊണ്ടുപോകേണ്ടി വരുന്നത്. ഇതില്‍തന്നെ 89 ഓളം പേരുടേത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശരാശരി നാല് ദിവസത്തിനകംതന്നെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും എംബസി അവകാശപ്പെട്ടു.
അപകടം, ആത്മഹത്യ, കൊലപാതകം തുടങ്ങിയവയില്‍ ഉള്‍പ്പെട്ടതിനാല്‍ 23 പേരുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുത്തു. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വന്നതിനാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്‌പോണ്‍സര്‍മാര്‍ വൈകിച്ചതിനാലും ചില കേസുകളില്‍ ആറു ദിവസം മുതല്‍ 15 ദിവസം വരെ എടുത്താണ് മൃതശരീരം നാട്ടിലെത്തിച്ചതെന്നും എംബസി അറിയിച്ചു.