ഓസ്ട്രേലിയയ്ക്ക് അനായാസ വിജയം

സിഡ്നി: ഒരു സെഞ്ച്വറിയോടെ ഡേവിഡ് വാര്‍ണര്‍ റണ്‍വേട്ട നയിച്ചപ്പോള്‍ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ അനായാസം തോല്പിച്ചു. ഓസ്ട്രേലിയ മൂന്നു വിക്കറ്റിന് ജയിച്ചപ്പോള്‍ 10 ഓവര്‍ ബാക്കിയുണ്ടായിരുന്നു. വാര്‍ണ്‍ര്‍ 127 റണ്‍സെടുത്തു.
ആദ്യത്തെ മൂന്നുപന്തില്‍ റണ്‍സ് എടുക്കും മുന്‍പെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് ഒരു സെഞ്ച്വറിയോടെ കരകയറ്റിയത്. പക്ഷേ കൂട്ടുകാരില്‍നിന്ന് വേണ്ടത്ര പിന്തുണ കിട്ടാഞ്ഞതിനാല്‍ ആ ശ്രമം വിഫലമായി. മോര്ഗന് 121 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 47.5 ഓവറില്‍ 234 റണ്‍സിന് അവസാനിച്ചു. മിച്ചല്‍ സ്റ്റാര്‍ക് 42 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി. മോര്ഗന് മറ്റു ബാറ്റ്സ്മാന്മാരില്നിന്ന് വലിയ പിന്തുണ കിട്ടിയില്ല.
RECOMMENDED FOR YOU
Editors Choice
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം