ഞാന്‍ വിഷാദരോഗിയായിരുന്നു : ദീപിക പദുക്കോണ്‍

താന്‍ വിഷാദരോഗിയായിരുന്നുവെന്ന് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. കഴിഞ്ഞവര്‍ഷമായിരുന്നു രോഗം ബാധിച്ചിരുന്നതെന്നും ആ സമയങ്ങളില്‍ എഴുന്നേല്ക്കാന് കൂടി കഴിഞ്ഞിരുന്നില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
രോഗശാന്തിക്ക് വൈദ്യചികിത്സ തേടിയിരുന്നുവെന്നും ദീപിക പറഞ്ഞു.വിഷാദ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി ഒരു നൂതന പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ട്.
ശാരീരികമായ ഫിറ്റ്നസിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത് എന്നാല്‍ മാനസികാരോഗ്യത്തിനും നാം തുല്യപരിഗണന നല്‍കണമെന്നും അവര്‍ പറഞ്ഞു.
വിഷാദരോഗമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ ദീപികയെ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യയിലെ പ്രൊഫസര്‍ വിക്രം പട്ടേല്‍ അഭിനന്ദിച്ചു.
RECOMMENDED FOR YOU
Editors Choice