• 30 Jan 2023
  • 04: 51 AM
Latest News arrow

രുചിയുടെ കഥയുമായി 'രസം' എത്തുന്നു

അഭ്രപാളിയില്‍ വീണ്ടുമൊരു രുചിയുടെ കഥ പറയാന്‍ രസമെത്തുന്നു. രാജീവ് നാഥ് സംവിധാനം ചെയ്ത രസം എന്ന ചിത്രം ജനുവരി 23 ന് മാക്‌സ് ലാബ് റിലീസ് ചെയ്യും. മോഹന്‍ലാല്‍ എന്ന നടന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലായിട്ടാണ് ചിത്രത്തിലെത്തുന്നത്. 

ഇന്ദ്രജിത്ത്, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സിനിമയില്‍  വരുണ ഷെട്ടിയാണ് നായിക. സുദീപ് കുമാറിന്റെ കഥയ്ക്ക് സുദീപും, രാജീവ് നാഥും, നെടുമുടി വേണുവും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഭക്ഷണം, രുചി, റെസ്‌റ്റോറന്റുകള്‍, കാറ്ററിങ് സേവനങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. 

പാചകകലയില്‍ അഗ്രഗണ്യനായ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ബാലുവിന് പക്ഷേ അച്ഛന്റെ കുലത്തൊഴിലിനോട് തീരെ മതിപ്പില്ലായിരുന്നു. സുഹൃത്തായ ശേഖരമേനോന്റെ മകള്‍ ജാനകിയുടെ വിവാഹത്തിന് സദ്യയൊരുക്കാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ക്ഷണപ്രകാരം നമ്പൂതിരിപ്പാട് ഗള്‍ഫിലെത്തുന്നു. എന്നാല്‍ പിന്നീട് ഈ വിരുന്നിന്റെ നേതൃത്വം മകന്‍ ബാലുവിന് ഏറ്റെടുക്കേണ്ടിവരുന്നു. 

വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ റോള്‍ നെടുമുടി വേണുവും ബാലുവായി ഇന്ദ്രജിത്തും അഭിനയിക്കുന്നു. ദേവനാണ് ശേഖരമേനോന്റെ റോള്‍ ചെയ്യുന്നത്.