• 22 Sep 2023
  • 03: 25 AM
Latest News arrow

വിംബിള്‍ഡണ്‍: മിക്‌സഡ് ഡബിള്‍സില്‍ പേസ്- ഹിംഗിസ്, ജൂനിയര്‍ ബോയ്‌സില്‍ സുമിത് നഗല്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ പേസ്- ഹിംഗിസ് സഖ്യം കിരീടമണിഞ്ഞു. ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പേസും സിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസുമാണ് കിരീടത്തില്‍ മുത്തമിട്ടത്.

നാല്‍പ്പത് മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 6-1, 6-1 എന്ന സ്‌കോറിനാണ് ഓസ്ട്രിയയുടെ അലക്‌സാണ്ടര്‍ പേയ, ഹങ്കറിയുടെ ടിമിയ ബാബോസ് സഖ്യത്തെ  തകര്‍ത്ത് മിക്‌സഡ് ഡബിള്‍സില്‍ പേസ് ഹിംഗിസ് സഖ്യം കിരീടമണിഞ്ഞത്. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സക്കൊപ്പം  ഹിംഗിസ് കിരീടം നേടിയിരുന്നു. പേസിന്റെ പതിനാറാമത് ഗ്രാന്‍സ്ലാമാണിത്.  

 

പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയാണ് ജ്യോക്കോവിച്ച് മൂന്നാം വിംബിള്‍ഡണ്‍ കിരീടം നേടിയത്. സ്‌കോര്‍: 7-6, 6-7, 6-4,6-3. ജ്യോക്കോവിച്ചിന്റെ ഒന്‍പതാം ഗ്രാന്‍സ്ലാമാണിത്.
 
ജൂനിയര്‍ ബോയ്‌സ് ഡബിള്‍സില്‍ സുമിത് നഗാല്‍ ഉള്‍പ്പെട്ട സഖ്യം ചാമ്പ്യന്മാരായി. ഇതോടെ മൂന്ന് കിരീടങ്ങളാണ് വിംബിള്‍ഡണില്‍ ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കിയത്.