• 09 Mar 2021
  • 07: 16 AM
Latest News arrow

സന്തോഷ് ട്രോഫി: സൂര്‍ജിത് ക്യാപ്റ്റന്‍

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരളടീമിനെ കെഎസ്ഇബിയുടെ വിവി സൂര്‍ജിത് നയിക്കും. 

പികെ രാജീവ് പരിശീലിപ്പിക്കുന്ന ടീമില്‍ നിഷാദ്, മിഥുന്‍, നിഖില്‍, സോമന്‍ എന്നിവരാണ് ഗോളികള്‍. ഉസ്മാന്‍ ആഷിക്ക്, ജോണ്‍സണ്‍, സജിത്ത്, ഷെറിന്‍ സാം, സുഖൈര്‍, രാഹുല്‍ ഡി രാജ്, നസ്‌റുദ്ദീന്‍, ജോബിന്‍ ജസ്റ്റിന്‍, ശ്രീരാഗ്, ഷൈജുമോന്‍, ജിന്‍ഷാദ്, ഷിബിന്‍ ലാല്‍,സന്ദേശ് എം, ജിജോ ജോസഫ്, അഷ്‌ക്കര്‍ എന്നിവരാണ്  20അംഗ ടീമിലെ മറ്റംഗങ്ങള്‍

ജനവരി 10 മുതല്‍ 23 വരെ മേഖല മത്സരങ്ങള്‍ നടക്കും. അഞ്ചു മേഖലകളില്‍നിന്നുള്ള മികച്ച രണ്ടുവീതം ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ കളിക്കും. കേരളവും ആന്ധ്രയും കര്‍ണാകടയും ഉള്‍പ്പെടുന്നതാണ് ദക്ഷിണ മേഖല എ ഗ്രൂപ്പ്. ബി ഗ്രൂപ്പില്‍ സര്‍വീസസ്, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നീ ടീമുകള്‍ അണിനിരക്കുന്നു. ഈ  മത്സരങ്ങല്‍ മഞ്ചേരിയില്‍ ജനവരി 15 മുതല്‍ 20 വരെ നടക്കും. ഫെബ്രുവരി20 മുതല്‍ മാര്‍ച്ച് 10 വരെ ഫൈനല്‍ റൗണ്ട്.