ഇക് ബാലിന്റെ ആരാധകന് ഇക് ബാല്‍ എന്ന വാക്ക് കൊണ്ട് ചിത്രം

കോഴിക്കോട്: പ്രശസ്ത ഉറുദു കവി അല്ലാമ ഇക്ബാലിന്റെ പേര് ഉപയോഗിച്ച് കവിയുടെ ആരാധകനായ അബ്ദുള്‍ സമദ് സമദാനി എംഎല്‍എയുടെ രേഖാചിത്രം. അക്ഷരങ്ങള്‍കൊണ്ട് രേഖാചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ പ്രശസ്ഥനായ വിജയന്‍ മന്നോത്തിന്റേതാണ് ഈ ചിത്രം.
ഉറുദുഭാഷാ പ്രവീണനായ സമദാനി ഇക്ബാലിന്റെ കൃതികള്‍ കലക്കിക്കുടിച്ച സഹൃദയനാണ്. മികച്ച വാഗ്മി കൂടിയായ സമദാനിയുടെ പ്രഭാഷണങ്ങളില്‍ ഇടക്കിടെ ഇക്ബാലിന്റെ വരികള്‍ ഉദ്ധരിക്കപ്പെടാറുണ്ട്. കോഴിക്കോട് നഗരത്തില്‍ ചെറൂട്ടി നഗറില്‍ ഇക്ബാലിന്റെ സ്മരണയില്‍ ഒരു ഫൗണ്ടേഷന്‍ സ്ഥാപിച്ച് ധാരാളം സാംസ്‌കാരിക പരിപാടികള്‍ നടത്തിവരുന്നുണ്ട്.
ആകാശവാണിയില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറായി വിരമിച്ച വിജയന്‍ മികച്ച ഒരു ചിത്രകാരനാണ്. വേഷപ്പകര്‍ച്ചകള്‍ എന്ന പേരില്‍ സര്‍വീസിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്തകമെഴുതിയിട്ടുണ്ട്. സമദാനിയുടെ ഉറ്റസുഹൃത്താണ് ഈ ചിത്രകാരന്‍.
- See more at: http://thekeralapost.com/node/3788#sthash.9TnFLJwJ.dpuf