വിദ്യ ഒളിവിൽ; പൊലീസ് വീട്ടിലെത്തി മടങ്ങി

കാസർകോട്: വ്യാജരേഖ കേസിൽ പ്രതിയായ എസ്.എഫ്.ഐ നേതാവ് കാസർകോട് തൃക്കരിപ്പൂർ സ്വദേശി കെ. വിദ്യ ഒളിവിൽ. വിദ്യയെ അന്വേഷിച്ച് തൃക്കരിപ്പൂർ പൊലീസും അഗളി പൊലീസും വിദ്യയെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വിദ്യക്കെതിരെ കേസ് രജിസ്റ്റർചെയ്തിട്ട് നാല് ദിവസം പിന്നീട്ടിട്ടും പൊലീസിന് വിദ്യയെ കണ്ടെത്താനായിട്ടില്ല. എറണാകുളം മഹാരാജാസ് കോളജിെൻറ പേരിൽ വ്യാജ പരിചയ സർട്ടിഫിക്കറ്റുണ്ടാക്കി പാലക്കാട്ടെ കോളജിൽ ജോലിനേടാൻ ശ്രമിച്ചു എന്നാണ് വിദ്യക്കെതിരായ കേസ്.
മൊഴിയെടുക്കാനും വ്യാജരേഖയുടെ ഒറിജിനൽ കസ്റ്റഡിയിലെടുക്കാനുമാണ് പൊലീസ് വിദ്യയുടെ വീട്ടിലെത്തിയത്. തൃക്കരിപ്പൂർ പൊലീസ് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായതിനാൽ പൊലീസിെൻറ ആവശ്യപ്രകാരം അടുത്തുള്ള ബന്ധു വീട് തുറന്നുകൊടുക്കുകയായിരുന്നു. വീട്ടിൽ ആരുമില്ലെന്ന് ബോധ്യപ്പെതോടെ പൊലീസ് സമീപത്തെ വീടുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് മടങ്ങി.
അഗളി പൊലീസ് ഇൻസ്പെക്ടർ കെ.സലീമിെൻറ നേതൃത്വത്തിലും തെളിവെടുപ്പ് നടന്നു. വിദ്യ എവിടെയെന്ന് സൂചനയില്ലെന്നും വ്യാജസർട്ടിഫിക്കറ്റിെൻറ ഒറിജിനൽ കണ്ടെത്താനായില്ലെന്നും അഗളി പൊലീസ് പറഞ്ഞു.
അതേസമയം കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിൽ വിദ്യ ഒളിവിൽ താമസിക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്. പൊലീസ് നടപടി പ്രഹസനമാണെന്നും ആരോപണമുണ്ട്.