• 23 Sep 2023
  • 04: 31 AM
Latest News arrow

സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം; യു.പിയിൽ ക്ഷേത്രങ്ങൾ തകർത്ത നാല് ഹിന്ദുക്കൾ പിടിയിൽ

ലക്നോ: ഉത്തർപ്രദേശിലെ  ബുലന്ദ്ഷഹർ ജില്ലയിൽ ക്ഷേത്രങ്ങൾ തകർത്ത് സമാധാനാന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിച്ച നാല് ഹിന്ദുമത വിശ്വാസികളെ പൊലീസ് അറസ്റ്റ്ചെയ്തു. ജില്ലയിലെ നാല് ക്ഷേത്രവും 12 വിഗ്രഹവും തകർത്ത കേസിലാണ് ഹരീഷ് ശർമ്മ, ശിവം, കേശവ്, അജയ് എന്നിവർ പിടിയിലായത്. ബുലന്ദ്ഷഹർ ബറാൽ ഗ്രാമത്തിൽ കഴിഞ്ഞ  മേയ് 30ന് രാത്രി  നാല് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. പിറ്റേന്ന് പുലർച്ചെ ആരാധനയ്ക്ക് എത്തിയ വിശ്വാസികളാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടത് കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രദേശത്തെ സമാധാനാന്തരീക്ഷം തകർത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്ഷേത്രം തകർത്തതെന്ന് പൊതുവിൽ സംശയം ഉയർന്നതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ക്ഷേത്ര പരിസരം അടക്കുകയും  അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപവത്കരിച്ച് കേസ് അന്വേഷിക്കുകയും ചെയ്തു. ഇതേതുടർന്നാണ് നാലുപേർ അറസ്റ്റിലായത്.
തകർക്കപ്പെട്ടതിൽ 130 ലേറെ വർഷം പഴക്കമുള്ള ക്ഷേത്രവും  ശിവലിംഗവും ഉള്ളതിനാൽ  പ്രകോപിതരായ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിക്കുകയും ക്ഷേത്രങ്ങൾ ആക്രമിച്ചവർക്കെതി​രെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്ത് പ്രകടനം നടത്തുകയും ചെയ്തിരുന്നു. അക്രമത്തിന് പിന്നിൽ മുസ്‍ലിംകളാണെന്ന ആരോപണം സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും ഉയർത്തിയിരുന്നു.

 

RECOMMENDED FOR YOU
Editors Choice