ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനില്‍ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് ബാധകമാകുകയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. . തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെല്‍മറ്റ് ധരിക്കണം. ഇതില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ പ്രതി ദിനം അപകടത്തിൽ 12 പേർ റോഡിൽ മരിച്ചിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ 28 പേരാണ് മരിച്ചത്. എന്നാൽ എ.ഐ കാമറകൾ പ്രവർത്തിച്ചുതുടങ്ങിയതോടെ പ്രതിദിനം റോഡപകട മരണങ്ങൾ കുറഞ്ഞതായാണ് പുതിയ റിപ്പോർട്ട്. 5 ാം തിയ്യതി 8 പേരും 6 ന് 5 പേരും, 7 ന് 9പേരും, 8ന് 6 പേരുമാണ് റോഡപകടങ്ങളിൽ മരിച്ചതെന്നും മന്ത്രി പറഞ്ഞു.