അരിക്കൊമ്പന് വേണ്ടി ട്വന്റി-20 നേതാവ് കോടതിയിൽ

കൊച്ചി: ‘മിഷന്‍ അരിക്കൊമ്പനു’മായി തമിഴ്‌നാട് വനംവകുപ്പ് മുന്നോട്ട് പോകുന്നതിനിടെ ആനയെ പിടികൂടിയാൽ കേരളത്തിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ട്വന്റി-20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബാണ് അരിക്കൊമ്പന്റെ സുരക്ഷ, ചികിത്സ എന്നി ആവശ്യങ്ങളുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനൊപ്പം തമിഴ്‌നാട് സര്‍ക്കാരിനെയും എതിർകക്ഷിയാക്കിയാണ് ഹര്‍ജി.
അരിക്കൊമ്പന്‍ ഇപ്പോഴുള്ളത് തമിഴ്‌നാട് ആയതിനാൽ പിടികൂടിയശേഷം കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ മുതുമലയില്‍ നിന്നുള്ള പ്രത്യേക ദൗത്യ സംഘവും ആനപിടിത്തത്തില്‍ വൈദഗ്ധ്യം നേടിയ ആദിവാസികളും ചേർന്ന് ജനവാസമേഖലയില്‍ അരിക്കൊമ്പനെത്തിയാല്‍ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ്. ഷെണ്‍മുഖ നദീതീരത്തുള്ള ഡാമിന് സമീപത്തുള്ള വനമേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളതെന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരം.