• 10 Jun 2023
  • 04: 25 PM
Latest News arrow

നികുതി വെട്ടിപ്പ്: ബെംഗളൂരു ശോഭ ഡെവലപ്പേഴ്സില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി

ബെംഗളുരു ശോഭ ഡെവലപ്പേഴ്സില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. വൈറ്റ് ഫീല്‍ഡിലെ ഹൂഡി, ബന്നര്‍ഘട്ട റോഡിലെ അരകെരെ എന്നിവിടങ്ങളി ഓഫീസുകളിലടക്കം അഞ്ചിടങ്ങളിലാണ് റെയ്‍ഡ് നടത്തിയത്.

 

പത്ത് ഉദ്യോഗസ്ഥര്‍ വീതമുള്ള 5 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരെത്തിയത്. ചെന്നൈയില്‍ നിന്നുള്ള ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്‍ഡ് നടത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിച്ചതെന്നാണ് സൂചന.

‌മണിക്കൂറുകളോളം നീണ്ട റെയ്ഡിന് ശേഷം വൈകുന്നേരത്തോടെയാണ് ഐടി ഉദ്യോഗസ്ഥര്‍ ശോഭ ഡെവലപ്പേഴ്‌സിന്റെ ഓഫീസില്‍ നിന്ന് തിരിച്ചുപോയത്. നികുതി വെട്ടിപ്പ് സംബന്ധിച്ച നിരവധി രേഖകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

സര്‍ജാപൂരിലെ ആസ്ഥാനത്തും ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ജിഗാനിക്ക് സമീപം കമ്ബനി പ്രവര്‍ത്തിക്കുന്ന മൂന്ന് ഫാക്ടറികളിലും റെയ്ഡ് നടത്തി. ഈ ഫാക്ടറികള്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്കായി തടി, അലുമിനിയം, കോണ്‍ക്രീറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവയാണ്.

ശോഭ ഡെവലപ്പേഴ്‌സില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്ന്, തിങ്കളാഴ്ച അതിന്റെ ഓഹരികള്‍ ഗണ്യമായി ഇടിഞ്ഞു. ജനുവരിയില്‍, വ്യാജ രേഖകള്‍ ഹാജരാക്കി പദ്ധതിക്ക് അനുമതി നേടിയെന്ന് ആരോപിച്ച്‌ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രംഗത്ത് വന്നതോടെ കമ്ബനി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.