തൃശൂരില്‍ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു

കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു.
കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (26) ആണ് മരിച്ചത്.
നാളെ വിവാഹം നടക്കാനിരിക്കേയാണ് മരണം. സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാനിറങ്ങിയത്. കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ഇറങ്ങിയത്. എന്നാല്‍ നിധിന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അന്തിക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
RECOMMENDED FOR YOU