• 08 Jun 2023
  • 06: 27 PM
Latest News arrow

വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ദേശീയപാത 66ല്‍ സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

 

നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച്‌ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

 

വളാഞ്ചേരി പൊലീസും അഗ്നിശമന സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തലകീഴായി മറിഞ്ഞതിനാല്‍ അപകടത്തില്‍പെട്ടവര്‍ ലോറി കാബിനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കാബിന്‍ ഉയര്‍ത്താന്‍ ഏറെ സമയമെടുത്തു.