എയര്‍ടെല്‍ 5ജി പ്ലസ് നാലു നഗരങ്ങളില്‍ കൂടി

ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൂടി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നു.
കൊച്ചിയില്‍ ഇതിനകം 5 ജി ആരംഭിച്ചിട്ടുണ്ട്. നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് വരിക്കാര്‍ക്ക് ഘട്ടംഘട്ടമായിട്ടായിരിക്കും 5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാകുക.
5ജി സേവനങ്ങള്‍ നിലവില്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍: തിരുവനന്തപുരം- വഴുതക്കാട്, തമ്ബാനൂര്‍, കിഴക്കേകോട്ട, പാളയം, പട്ടം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാപ്പനംകോട്, കോവളം, വിഴിഞ്ഞം, വലിയവിള. കോഴിക്കോട്- നടക്കാവ്, പാളയം, കല്ലായി, വെസ്റ്റ് ഹില്‍, കുറ്റിച്ചിറ, എരഞ്ഞിപാലം, മീഞ്ചന്ത, തൊണ്ടയാട്, മലാപറമ്ബ്, എലത്തൂര്‍, കുന്നമംഗലം. തൃശൂര്‍ - രാമവര്‍മപുരം, തൃശൂര്‍ റൗണ്ട്, കിഴക്കേക്കോട്ട, കൂര്‍ക്കഞ്ചേരി, ഒളരിക്കര, ഒല്ലൂര്‍, മണ്ണുത്തി, നടത്തറ.