• 10 Jun 2023
  • 05: 47 PM
Latest News arrow

ഹൃദയവും റീ റിലീസിനൊരുങ്ങുന്നു

കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ഹൃദയം സിനിമ. ഈ പ്രണയദിനത്തില്‍ ചിത്രം റീ റിലീസിനൊരുങ്ങുന്ന എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മ്മാതാവ് വിശാശ് സുബ്രഹ്‌മണ്യനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കൊറോമ മഹാമാരിയ്‌ക്കിടയിലും വന്‍ വിജയമായിരുന്നു ഹൃദയം. ഈ പ്രണയ ദിനത്തില്‍ ചിത്രം വീണ്ടും പ്രേഷകരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. മോഹന്‍ലാല്‍ ചിത്രം സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിന്റെ ചിത്രവും റീ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ആരാധകര്‍.