• 23 Mar 2023
  • 07: 28 AM
Latest News arrow

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ടുപേര്‍ വെന്തുമരിച്ചു.

കണ്ണൂർ ജില്ലാ ആശുപത്രിക്കടുത്ത്‌ ഓടിക്കൊണ്ടിരുന്ന കാർ കത്തി പൂർണ ഗർഭിണിയും ഭർത്താവും വെന്ത്‌ മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ്‌ സ്വദേശി പ്രിജിത്‌ (35) ഭാര്യ റീഷ (26) എന്നിവരാണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച 11 മണിയോടെയാണ്‌ നാടിനെ നടുക്കിയദുരന്തം.

 

പ്രിജിത്ത്‌ ആയിരുന്നു വണ്ടി ഓടിച്ചത്‌. നീഷയും കാറിന്റെ മുൻസീറ്റിലായിരുന്നു. പുറകിലുണ്ടായിരുന്ന മൂന്ന്‌ പേരെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി. മുൻവാതിലുകൾ തുറക്കാൻ കഴിയാത്തതിനാൽ രണ്ട്‌ പേരേയും പുറത്തിറക്കാനായില്ല. നാട്ടുകാരുടെ കൺമുന്നിൽവെച്ച്‌ വെന്ത്‌ മരിക്കുകയായിരുന്നു.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിക്കാൻ കുറ്റ്യാട്ടൂരിൽ നിന്നും പുറപ്പെട്ടതായിരുന്നു. വിവരം അറിഞ്ഞ ഉടനെ ഫയർ ഫോഴ്‌സ്‌ എത്തി തീ പൂർണ്ണമായും അണച്ച്‌ പ്രിജിത്തിനേയും റീഷയേയും പുറത്തെടുത്തുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.അതേസമയം കാറിന്റെ എഞ്ചിൻഭാഗത്ത്‌ കാര്യമായി തീപിടിച്ചിട്ടില്ല.