കേരളത്തില്‍ ട്രെയിനുകളുടെ വേഗത 160 കിലോമീറ്റര്‍ ആക്കാന്‍ നടപടി തുടങ്ങി

കേരളത്തില്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ റെയില്‍വേ നടപടി തുടങ്ങി.
ഇതിന്റെ ഭാഗമായുള്ള ലിഡാര്‍ സര്‍വേ ടെന്‍ഡര്‍ 31ന് ആരംഭിക്കും. സംസ്ഥാനത്തെ റെയില്‍ പാതകളുടെ വളവുകള്‍ നിവര്‍ത്താനും കലുങ്കുകളും പാലങ്ങളും ബലപ്പെടുത്താനുമുള്ള പദ്ധതിയാണ് റെയില്‍വേ നടപ്പാക്കുന്നത്.
ഇതോടെ ട്രെയിനുകളുടെ വേഗത 160 കിലോമീറ്ററാകും. പദ്ധതിയുടെ ഭാഗമായി സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ല. ലിഡാര്‍ (ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ്) സര്‍വേയിലൂടെ ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കും. സംസ്ഥാനത്ത് ഇപ്പോള്‍ ട്രെയിനുകളുടെ വേഗത 90 മുതല്‍ 100 കിലോമീറ്റര്‍ വരെ മാത്രമാണ്.
RECOMMENDED FOR YOU
Editors Choice